---
title: "ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി വൻ നാശനഷ്ടം; മരം വീണ് ക്വാർട്ടേഴ്സ് തകർന്നു, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Water Authority tank overflows in Idukki's Ittayarr, causing extensive damage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369535/water-authority-tank-overflows-in-idukkis-ittayarr-causing-extensive-damage"
published_at: "2026-06-30T16:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43a814ee0f8_FHGXFTDHG.jpg"
keywords: ["Latest news", "Idukki", "Water Authority", "Tank overflows", "KSEB"]
---

# ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി വൻ നാശനഷ്ടം; മരം വീണ് ക്വാർട്ടേഴ്സ് തകർന്നു, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** ഇടുക്കി: **[** ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരം വീണ് ക്വാർട്ടേഴ്സ് തകരുകയും ചെയ്തു. കെ എസ് ഇ ബിയുടെ ഇരട്ടയാർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിന് സമീപത്തുള്ള ക്വാർട്ടേഴ്‌സുകൾക്കു പുറകിൽ നിന്നിരുന്ന മരങ്ങളാണ് കടപുഴകി വീണത്.

## Article Content

ഇടുക്കി: **[** ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരം വീണ് ക്വാർട്ടേഴ്സ് തകരുകയും ചെയ്തു. കെ എസ് ഇ ബിയുടെ ഇരട്ടയാർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിന് സമീപത്തുള്ള ക്വാർട്ടേഴ്‌സുകൾക്കു പുറകിൽ നിന്നിരുന്ന മരങ്ങളാണ് കടപുഴകി വീണത്.

ക്വാർട്ടേഴ്‌സുകൾക്ക് മുകൾ ഭാഗത്തുള്ള ടാങ്കിൽ നിന്നുമാണ് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയത്. ഇതേതുടർന്ന് ക്വാർട്ടേഴ്സുകൾക്ക് പിറകിലെ മണ്ണിടിഞ്ഞു. ഒപ്പം മരങ്ങളും കട പുഴകി വീണു. ക്വാർട്ടേഴ്സിന് ഉള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സമീപത്തെ ക്വാർട്ടേഴ്സുകൾക്ക് അകത്ത് വെള്ളവും ചെളിയും കയറി. തകർന്ന ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നവരെ മാറ്റി പാർപ്പിച്ചു. പ്രദേശം ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷിണിയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369535/water-authority-tank-overflows-in-idukkis-ittayarr-causing-extensive-damage)