---
title: "ഇനി വാങ്ങുന്ന എല്ലാ സർക്കാർ ബസുകളും എ.സി; വൻ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്"
english_title: "Tamil Nadu Chief Minister Vijay makes a big announcement that all government buses purchased will now be AC"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369533/tamil-nadu-chief-minister-vijay-makes-a-big-announcement-that-all-government-buses-purchased-will-now-be-ac"
published_at: "2026-06-30T16:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02addb786bb_vijay.jpg"
keywords: ["Latest news", "Tamil Nadu", "Vijay", "Government buses"]
---

# ഇനി വാങ്ങുന്ന എല്ലാ സർക്കാർ ബസുകളും എ.സി; വൻ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

> **Lead Summary:** ചെന്നൈ: **[**തമിഴ്‌നാട്ടിലെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവാത്മക മാറ്റത്തിനൊരുങ്ങി സർക്കാർ. ഇനി മുതൽ വാങ്ങുന്ന പുതിയ സർക്കാർ ബസുകളെല്ലാം എ.സി സൗകര്യമുള്ളവയായിരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപനാണ് ഈ സുപ്രധാന തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഉൾനാടൻ ഗ്രാമങ്ങളെപ്പോലും മികച്ച ബസ് ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

## Article Content

ചെന്നൈ: **[**തമിഴ്‌നാട്ടിലെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവാത്മക മാറ്റത്തിനൊരുങ്ങി സർക്കാർ. ഇനി മുതൽ വാങ്ങുന്ന പുതിയ സർക്കാർ ബസുകളെല്ലാം എ.സി സൗകര്യമുള്ളവയായിരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപനാണ് ഈ സുപ്രധാന തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഉൾനാടൻ ഗ്രാമങ്ങളെപ്പോലും മികച്ച ബസ് ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അധികാരികളും പൊലീസും 'സീറോ ടോളറൻസ്' (വിട്ടുവീഴ്ചയില്ലാത്ത) നയം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെന്നൈ മരീന ബീച്ചിൽ നടന്ന 'സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്‌സ്' മാരത്തണിന് മുഖ്യമന്ത്രി വിജയ് നേരിട്ട് നേതൃത്വം നൽകി. മന്ത്രിമാരായ ആദവ് അർജുന, പി. വെങ്കടരമണൻ, ചീഫ് സെക്രട്ടറി എം. സായ് കുമാർ എന്നിവർക്കൊപ്പം മുഖ്യമന്ത്രിയും മാരത്തണിൽ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാത, റെയിൽവേ പദ്ധതികൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും, മേക്കേദാട്ടു അണക്കെട്ട് വിഷയം, മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ് എന്നിവയിൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369533/tamil-nadu-chief-minister-vijay-makes-a-big-announcement-that-all-government-buses-purchased-will-now-be-ac)