---
title: " കൊടും ക്രൂരത ....! ആൺകുഞ്ഞ് ജനിച്ചില്ല; മൂന്ന് പെൺമക്കളുടെ അമ്മയായ 26കാരിയെ ഭർതൃവീട്ടുകാർ വെട്ടിനുറുക്കി കൊന്നു, തല നദീതീരത്ത് കുഴിച്ചിട്ടു!"
english_title: "Parents complain that they cannot contact their 26-year-old daughter and that they suspect that she is missing."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369530/parents-complain-that-they-cannot-contact-their-26-year-old-daughter-and-that-they-suspect-that-she-is-missing"
published_at: "2026-06-30T16:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43a6ba33416_crime.jpg"
keywords: ["Priyanka Kumari murdered", "Woman killed", "Domestic violence murder case"]
---

#  കൊടും ക്രൂരത ....! ആൺകുഞ്ഞ് ജനിച്ചില്ല; മൂന്ന് പെൺമക്കളുടെ അമ്മയായ 26കാരിയെ ഭർതൃവീട്ടുകാർ വെട്ടിനുറുക്കി കൊന്നു, തല നദീതീരത്ത് കുഴിച്ചിട്ടു!

> **Lead Summary:** **ബങ്ക: **ആൺകുട്ടിക്ക് ജന്മം നൽകിയില്ലെന്ന പേരിൽ മൂന്ന് പെൺകുട്ടികളുടെ അമ്മയായ ഇരുപത്തിയാറുകാരിയെ ഭർതൃവീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തി തലയറുത്തു മാറ്റി. ബിഹാറിലെ ബങ്ക ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. മതിഹാനി ഗ്രാമവാസിയായ പ്രിയങ്ക കുമാരിയാണ് കൊല്ലപ്പെട്ടത്.മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.

## Article Content

**ബങ്ക: **ആൺകുട്ടിക്ക് ജന്മം നൽകിയില്ലെന്ന പേരിൽ മൂന്ന് പെൺകുട്ടികളുടെ അമ്മയായ ഇരുപത്തിയാറുകാരിയെ ഭർതൃവീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തി തലയറുത്തു മാറ്റി. ബിഹാറിലെ ബങ്ക ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. മതിഹാനി ഗ്രാമവാസിയായ പ്രിയങ്ക കുമാരിയാണ് കൊല്ലപ്പെട്ടത്.മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.

നദീതീരത്ത് ചാക്കിൽ കെട്ടി മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്ന യുവതിയുടെ തലയില്ലാത്ത മൃതദേഹഭാഗങ്ങളും വെട്ടിമാറ്റിയ തലയും പൊലീസ് കണ്ടെടുത്തു. ഗാർഹിക പീഡനത്തിന് പിന്നാലെയുണ്ടായ കൊലപാതകത്തിൽ യുവതിയുടെ ഭർത്താവ് വിവേക് പണ്ഡിറ്റ്, ഭർതൃ മാതാവും ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധുവും അറസ്റ്റിലായിട്ടുണ്ട്.

മതിഹാനി ഗ്രാമവാസിയായ സുഖ്ദേവ് പണ്ഡിറ്റിന്റെ മകളായ പ്രിയങ്കയെ 2021ലാണ് വിവേക് പണ്ഡിറ്റിന് വിവാഹം കഴിച്ച് നൽകിയത്. ഈ ദമ്പതികൾക്ക് നാല് വയസ്സും മൂന്ന് വയസ്സുമുള്ള രണ്ട് പെൺകുട്ടികളും ഒൻപത് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്. തുടർച്ചയായി പെൺകുഞ്ഞുങ്ങൾ ജനിച്ചതിനെച്ചൊല്ലി പ്രിയങ്കയുടെ ഭർത്താവും വീട്ടുകാരും അവളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു.

ഭർത്താവും ഭർതൃപിതാവും മദ്യപിച്ചെത്തി മകളെ പതിവായി മർദ്ദിച്ചിരുന്നതായും ഭർതൃമാതാവും ഭർതൃ സഹോദരിയും മാനസികമായി പീഡിപ്പിച്ചിരുന്നതായും സുഖ്ദേവ് പണ്ഡിറ്റ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ഞായറാഴ്ച രാവിലെയാണ് പ്രിയങ്കയെ കാണാനില്ലെന്ന വിവരമറിഞ്ഞതിനെത്തുടർന്ന് പിതാവ് ജലേബിയാമോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മകളുടെ കാണാതാകലിന് പിന്നിൽ ഭർത്താവിന്റെ വീട്ടുകാരാണെന്ന് സുഖ്ദേവ് പണ്ഡിറ്റ് സംശയിച്ചിരുന്നു.

പരാതി നൽകി മണിക്കൂറുകൾക്ക് ഉള്ളിലാണ് ദുംരഹറിൽ നിന്നും യുവതിയുടെ തല കണ്ടെത്തിയ വിവരം അറിയുന്നതും തുടർന്ന് പിതാവും സഹോദരനും ചേർന്ന് അത് പ്രിയങ്കയുടേതാണെന്ന് തിരിച്ചറിയുന്നതും. നദീതീരത്ത് ഒന്നരയടിയോളം ആഴത്തിൽ മണ്ണിൽ കുഴിച്ചിട്ടിരുന്ന തല ഒരു നായ പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369530/parents-complain-that-they-cannot-contact-their-26-year-old-daughter-and-that-they-suspect-that-she-is-missing)