---
title: "ഫ്ലോറിഡയിൽ മുതലയുടെ ആക്രമണം; യുവതി കൊല്ലപ്പെട്ടു, കൗമാരക്കാരന് കൈകൾ നഷ്ടമായി"
english_title: "31-year-old woman bitten by crocodile while swimming in river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369520/31-year-old-woman-bitten-by-crocodile-while-swimming-in-river"
published_at: "2026-06-30T16:11:00+05:30"
category: "International"
language: "ml"
image: "https://truevisionnews.com/image-uploads/6a439e12b6a17_24.jpg"
keywords: ["Latest News", "Florida", "Crocodile Attack"]
---

# ഫ്ലോറിഡയിൽ മുതലയുടെ ആക്രമണം; യുവതി കൊല്ലപ്പെട്ടു, കൗമാരക്കാരന് കൈകൾ നഷ്ടമായി

> **Lead Summary:** **ഫ്ലോറിഡ: [ **ഫ്ലോറിഡയിലെ ഇക്കോൺലോക്ക്‌ഹാച്ചി നദിയിൽ കാമുകനൊപ്പം നീന്തുന്നതിനിടെ മുപ്പത്തിയൊന്നുകാരി മുതലയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ട്രെക്കിംഗിനിടെ ഒർലാൻഡോയ്ക്ക് വടക്കുള്ള സെമിനോൾ കൗണ്ടിയിലെ നദിയിലിറങ്ങിയ യുവതിയെ മൂന്നടിയോളം താഴ്ചയുള്ള വെള്ളത്തിൽ വെച്ചാണ് ഭീമൻ മുതല ആക്രമിച്ചത്.

## Article Content

**ഫ്ലോറിഡ: [ **ഫ്ലോറിഡയിലെ ഇക്കോൺലോക്ക്‌ഹാച്ചി നദിയിൽ കാമുകനൊപ്പം നീന്തുന്നതിനിടെ മുപ്പത്തിയൊന്നുകാരി മുതലയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ട്രെക്കിംഗിനിടെ ഒർലാൻഡോയ്ക്ക് വടക്കുള്ള സെമിനോൾ കൗണ്ടിയിലെ നദിയിലിറങ്ങിയ യുവതിയെ മൂന്നടിയോളം താഴ്ചയുള്ള വെള്ളത്തിൽ വെച്ചാണ് ഭീമൻ മുതല ആക്രമിച്ചത്.

യുവതിയുടെ ഇരു കൈകളിലും കടിച്ചുപിടിച്ച് വലിച്ച് മൃഗം മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കാമുകൻ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുകയും അടിയന്തര സഹായത്തിനായി 911-ൽ വിളിക്കുകയും ചെയ്‌തെങ്കിലും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ അവർ മരണത്തിന് കീഴടങ്ങി.

സംഭവത്തിന് ശേഷം ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ നടത്തിയ പരിശോധനയിൽ 12 അടി, 13 അടി നീളമുള്ള രണ്ട് കൂറ്റൻ മുതലകളെ പിടികൂടി. ഇതിനിടെ, മരിയോൺ കൗണ്ടിയിലെ നെൽസൺ ഫിഷ് ക്യാമ്പിന് സമീപം മീൻ പിടിക്കുകയായിരുന്ന കൗമാരക്കാരന് മുതലയുടെ ആക്രമണത്തിൽ രണ്ട് കൈകളും നഷ്ടപ്പെട്ടെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.

ആക്രമിച്ച മുതലയെ പിന്നീട് അധികൃതർ കൊലപ്പെടുത്തി. മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാര്ട്ട ബീച്ചിൽ യുവാവ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളിലാണ് ഫ്ലോറിഡയിലെ ഈ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ മുതലകളുടെ പ്രജനന കാലമായതിനാൽ ഈ സമയത്ത് ഇവ കൂടുതൽ സഞ്ചരിക്കുന്നതായും ജനവാസ മേഖലകളിലും റോഡുകളിലും ഇവയെ കാണപ്പെടാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369520/31-year-old-woman-bitten-by-crocodile-while-swimming-in-river)