---
title: "ഡൽഹിയിൽ കാറിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുമിനിറ്റ് മതിയെന്ന് യുവാവ്, പോലീസ് കേസെടുത്തു "
english_title: "Sexual assault inside a car in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369512/sexual-assault-inside-a-car-in-delhi"
published_at: "2026-06-30T15:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a439a9890a7a_23.jpg"
keywords: ["Latest News", "Delhi", "Police Case", "Sexual Assault Inside Car"]
---

# ഡൽഹിയിൽ കാറിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുമിനിറ്റ് മതിയെന്ന് യുവാവ്, പോലീസ് കേസെടുത്തു 

> **Lead Summary:** **ന്യൂഡൽഹി: [ **പരിചയക്കാരനായ യുവാവ് കാറിൽവെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതി പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോമോ കഴിക്കാൻ പുറത്തുപോകാമെന്ന് പറഞ്ഞ് പ്രതി യുവതിയെ കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

## Article Content

**ന്യൂഡൽഹി: [ **പരിചയക്കാരനായ യുവാവ് കാറിൽവെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതി പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോമോ കഴിക്കാൻ പുറത്തുപോകാമെന്ന് പറഞ്ഞ് പ്രതി യുവതിയെ കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

യാത്രയ്ക്കിടെ സി.എൻ.ജി നിറയ്ക്കണമെന്ന വ്യാജേന വിജനമായ സ്ഥലത്ത് വാഹനം നിർത്തി പ്രതി ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ശരീരത്തിൽ മോശമായി സ്പർശിക്കുകയും അശ്ലീലച്ചുവയിൽ സംസാരിക്കുകയും ചെയ്ത പ്രതി, നിർബന്ധപൂർവ്വം ലൈംഗികബന്ധത്തിന് ശ്രമിച്ചതായി യുവതി ആരോപിക്കുന്നു.

താൻ വാഹനത്തിൽ നിന്ന് ചാടി മരിക്കുമെന്ന് യുവതി കരഞ്ഞപേക്ഷിച്ചെങ്കിലും പ്രതി പിന്മാറാൻ തയ്യാറായില്ല. വീഡിയോയിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്. താൻ രണ്ട് മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂവെന്നും വഴങ്ങിയില്ലെങ്കിൽ യുവതിയെ മോശമായി ചിത്രീകരിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തുന്നുണ്ട്. എന്തായാലും വീഡിയോ തെളിവുകൾ അടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369512/sexual-assault-inside-a-car-in-delhi)