---
title: "യുവതി ഗർഭിണിയാണെന്ന് തോന്നിയിരുന്നില്ലെന്ന് ഹോട്ടൽ ജീവനക്കാർ...: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ"
english_title: "A woman and her baby died after giving birth in a lodge room in Thrissur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369488/a-woman-and-her-baby-died-after-giving-birth-in-a-lodge-room-in-thrissur-"
published_at: "2026-06-30T15:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438ea7e9d40_DEAD.jpg"
keywords: ["Thrissur lodge delivery death", "Thrissur police", "Thrissur lodge room delivery"]
---

# യുവതി ഗർഭിണിയാണെന്ന് തോന്നിയിരുന്നില്ലെന്ന് ഹോട്ടൽ ജീവനക്കാർ...: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

> **Lead Summary:** **തൃശ്ശൂർ : **തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു . എടമുട്ടം സ്വദേശിനി ജ്യോതിയും കുഞ്ഞുമാണ് മരിച്ചത് . യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ .

## Article Content

**തൃശ്ശൂർ : **തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു . എടമുട്ടം സ്വദേശിനി ജ്യോതിയും കുഞ്ഞുമാണ് മരിച്ചത് . യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ .

തൃശ്ശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തിയത് . ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് ജ്യോതി ഈ ലോഡ്ജിൽ മുറിയെടുത്തത് . മുറിയെടുക്കുമ്പോൾ ഒപ്പം  ഓട്ടോ ഡ്രൈവറും കൂടി ഉണ്ടായിരുന്നു. 

യുവതി ഗർഭിണിയാണെന്ന് തോന്നിയിരുന്നില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു . എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും യുവതി മുറിയിൽ നിന്ന് പുറത്തേക്ക് വന്നിരുന്നില്ല, തുടർന്ന് ഓട്ടോ ഡ്രൈവർ ഇന്ന് വീണ്ടും എത്തി മുറി തുറക്കാൻ ശ്രമിച്ചപ്പോഴാണ് അകത്ത് നിന്ന് പൂട്ടിയ നിലയിലാണെന്ന് മനസിലാക്കിയത്.

പിന്നീട് ഹോട്ടൽ ജാവനകക്കറും പോലീസും ഉൾപ്പെടെ എത്തിയാണ് മുറി തുറന്നത് . തുടർന്നാണ് ചോരകുഞ്ഞിനെയും യുവതിയെയും ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . പ്രസവിക്കാൻ വേണ്ടി മാത്രം യുവതി ഇവിടെ മുറിയെടുത്തതാകാമെന്ന് പോലീസ് പറയുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369488/a-woman-and-her-baby-died-after-giving-birth-in-a-lodge-room-in-thrissur-)