---
title: "ലൈംഗിക ബന്ധത്തിന് വഴങ്ങണം, അല്ലെങ്കിൽ ഭർത്താവിന് അയച്ച് കൊടുക്കും; വീട്ടിൽ അതിക്രമിച്ചു കയറി വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വീഡിയോ പകർത്തി, ഭീഷണി"
english_title: "man broke into a house, filmed a video of a woman and her boyfriend, threatened her, and filed a police case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369470/man-broke-into-a-house-filmed-a-video-of-a-woman-and-her-boyfriend-threatened-her-and-filed-a-police-case-"
published_at: "2026-06-30T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43855e5d8f9_attack_case.jpg"
keywords: ["Latest News", "Kerala Police", "Attack Case", "Kasargod"]
---

# ലൈംഗിക ബന്ധത്തിന് വഴങ്ങണം, അല്ലെങ്കിൽ ഭർത്താവിന് അയച്ച് കൊടുക്കും; വീട്ടിൽ അതിക്രമിച്ചു കയറി വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വീഡിയോ പകർത്തി, ഭീഷണി

> **Lead Summary:** **കാസർഗോഡ് : **രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

## Article Content

**കാസർഗോഡ് : **രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

ജൂൺ 23ന് രാത്രി പത്തരയോടെയാണ് സംഭവം. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയുടേയും ആൺസുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു. വീഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്നും യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോൾ യുവതിയുടെ കമ്മൽ ഊരിവാങ്ങി.

തുടർന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. പ്രതികളുമായി യുവതി ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികൾ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369470/man-broke-into-a-house-filmed-a-video-of-a-woman-and-her-boyfriend-threatened-her-and-filed-a-police-case-)