---
title: "മുൻവിരോധം: കോഴിക്കോട് നാദാപുരത്ത് വീട്ടിൽ കയറി അക്രമം; വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു, കേസെടുത്ത് പോലീസ്"
english_title: "Violence broke into a house in Nadapuram, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369461/violence-broke-into-a-house-in-nadapuram-kozhikode"
published_at: "2026-06-30T13:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5649e888c_police.1697912334.jpg"
keywords: ["Latest News", "Kozhikode", "Nadapuram", "Violence At Home"]
---

# മുൻവിരോധം: കോഴിക്കോട് നാദാപുരത്ത് വീട്ടിൽ കയറി അക്രമം; വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു, കേസെടുത്ത് പോലീസ്

> **Lead Summary:** **കോഴിക്കോട്:[ **നാദാപുരത്ത്** **വീട് അതിക്രമിച്ചുകയറി പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. വിഷ്ണുമംഗലം സ്വദേശി തെക്കേമീത്തലെ കണ്ടിയിൽ മണിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. ജൂൺ 26-ന് രാത്രി 10.40-ഓടെയാണ് സംഭവം. സംഭവത്തിൽ വിഷ്ണുമംഗലം സ്വദേശി മീത്തലെ കണ്ടിയിൽ നാണുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

**കോഴിക്കോട്:[ **നാദാപുരത്ത്** **വീട് അതിക്രമിച്ചുകയറി പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. വിഷ്ണുമംഗലം സ്വദേശി തെക്കേമീത്തലെ കണ്ടിയിൽ മണിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. ജൂൺ 26-ന് രാത്രി 10.40-ഓടെയാണ് സംഭവം. സംഭവത്തിൽ വിഷ്ണുമംഗലം സ്വദേശി മീത്തലെ കണ്ടിയിൽ നാണുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുൻവിരോധത്തെത്തുടർന്ന് പരാതിക്കാരന്റെ വീട്ടുമുറ്റത്തേക്ക് പ്രതി അതിക്രമിച്ചുകയറിയെന്നാണ് പരാതി. വീട്ടുമുറ്റത്തുണ്ടായിരുന്ന ഫൈബർ കസേര ഉയർത്തിക്കാട്ടി പ്രതി പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കസേര നിലത്തടിച്ച് തകർക്കുകയും ചെയ്തു.

സംഭവത്തിൽ ഏകദേശം 500 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369461/violence-broke-into-a-house-in-nadapuram-kozhikode)