---
title: "   ഹുസൈനേ രക്ഷയില്ലല്ലോ  ....! ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി മലപ്പുറം സ്വദേശി "
english_title: "Zakir Hussain caught smuggling MDMA in an autorickshaw; Operation Toofan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369439/zakir-hussain-caught-smuggling-mdma-in-an-autorickshaw-operation-toofan"
published_at: "2026-06-30T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a436fe616988_mdma.jpg"
keywords: ["'Operation Toofan", "Drug hunt", "MDMA smuggling in autorickshaw'"]
---

#    ഹുസൈനേ രക്ഷയില്ലല്ലോ  ....! ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി മലപ്പുറം സ്വദേശി 

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. തിരൂർ പൊന്മുണ്ടം സ്വദേശി ആദൃശേരി പാട്ടുരാട്ട് വീട്ടിൽ സക്കീർ ഹുസൈനെയാണ് ആണ് പിടിയിലായത് .

## Article Content

**മലപ്പുറം: **മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. തിരൂർ പൊന്മുണ്ടം സ്വദേശി ആദൃശേരി പാട്ടുരാട്ട് വീട്ടിൽ സക്കീർ ഹുസൈനെയാണ് ആണ് പിടിയിലായത് .

സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത് . കൊളത്തൂർ പൊലീസും മലപ്പുറം ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 97.60 ഗ്രാം എം.ഡി.എം.എയാണ് യുവാവിൽ നിന്നും കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി എട്ടരയോടെ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബി, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.ബി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളായി പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. കൊളത്തൂർ പലകപ്പറമ്പ് പാങ്ങ് റോഡിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പ്രതി സക്കീർ ഹുസൈൻ കുടുങ്ങിയത്.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369439/zakir-hussain-caught-smuggling-mdma-in-an-autorickshaw-operation-toofan)