---
title: " ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു "
english_title: "Police register case against six people for assaulting RSS worker in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369433/police-register-case-against-six-people-for-assaulting-rss-worker-in-alappuzha"
published_at: "2026-06-30T12:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de392d5424_stabbed.jpg"
keywords: ["RSS worker", "Trikunnapuzha police case", "Stabbed"]
---

#  ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു 

> **Lead Summary:** **ആലപ്പുഴ: **പുളിക്കീഴിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ പുതുക്കുണ്ടം സ്വദേശി വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത് .

## Article Content

**ആലപ്പുഴ: **പുളിക്കീഴിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ പുതുക്കുണ്ടം സ്വദേശി വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത് .

ആൾട്ടോ കാറിലെത്തിയ നാലംഗസംഘമാണ് വിഷ്ണുവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ​കഴിഞ്ഞ ഫെബ്രുവരിയിൽ പുളിക്കീഴ് ജങ്ഷനിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്ന് സംശയിക്കുന്നതായി തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ ലാൽ സി. ബേബി അറിയിച്ചു.

അന്ന് തോക്ക് ചൂണ്ടിയ വ്യക്തിയെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇപ്പോൾ വെട്ടേറ്റ വിഷ്ണു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ അക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369433/police-register-case-against-six-people-for-assaulting-rss-worker-in-alappuzha)