---
title: "ജീവനില്ലാതെ ജൽജീവൻ! കേരളത്തിൽ 4 ലക്ഷം കണക്ഷനുകൾ ഉപഭോക്താക്കൾ റദ്ദാക്കി; പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ചയെന്ന് സിഎജി"
english_title: "4 lakh Jaljeevan connections cancelled in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369387/4-lakh-jaljeevan-connections-cancelled-in-kerala"
published_at: "2026-06-30T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a434bea332ba_6.jpg"
keywords: ["Latest News", "Thiruvanandapuram", "Jaljeevan Connections", "Cancelled"]
---

# ജീവനില്ലാതെ ജൽജീവൻ! കേരളത്തിൽ 4 ലക്ഷം കണക്ഷനുകൾ ഉപഭോക്താക്കൾ റദ്ദാക്കി; പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ചയെന്ന് സിഎജി

> **Lead Summary:** **തിരുവനന്തപുരം: [**ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ വൻ പരാജയമാണെന്ന് സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട്. പദ്ധതിയുടെ ഭാഗമായി നൽകിയ കണക്ഷനുകളിൽ 20 ശതമാനവും ഉപഭോക്താക്കൾ റദ്ദാക്കിയതായാണ് കണ്ടെത്തൽ.

## Article Content

**തിരുവനന്തപുരം: [**ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ വൻ പരാജയമാണെന്ന് സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട്. പദ്ധതിയുടെ ഭാഗമായി നൽകിയ കണക്ഷനുകളിൽ 20 ശതമാനവും ഉപഭോക്താക്കൾ റദ്ദാക്കിയതായാണ് കണ്ടെത്തൽ.

വെള്ളം ലഭിക്കാത്തതും അമിതമായ ചാർജുമാണ് ജനം കണക്ഷൻ ഒഴിവാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ആകെ നൽകിയ കണക്ഷനുകളിൽ നാല് ലക്ഷത്തോളം എണ്ണമാണ് ഉപഭോക്താക്കൾ റദ്ദാക്കിയത്. ഇതിൽ 2.13 ലക്ഷം കണക്ഷനുകൾ ലഭിച്ച മാസത്തിൽ തന്നെ ഉപേക്ഷിക്കപ്പെട്ടവയാണ്. 2019-ൽ ആരംഭിച്ച പദ്ധതി 2024-ഓടെ പൂർണ്ണമായും നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, നിലവിൽ 52.46 ശതമാനം പുരോഗതി മാത്രമേ കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ.

പിന്നാക്ക വിഭാഗങ്ങൾ താമസിക്കുന്ന മേഖലകളിൽ ഇത് വെറും 3 ശതമാനം മാത്രമാണ്. പദ്ധതി നടപ്പിലാക്കുന്നതിലെ പാളിച്ചകൾ സാമ്പത്തികമായും സംസ്ഥാനത്തിന് തിരിച്ചടിയായി. സംസ്ഥാന വിഹിതം യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന്, കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഏകദേശം 1370 കോടി രൂപയാണ് കേരളത്തിന് നഷ്ടമായത്.

പദ്ധതി ലക്ഷ്യങ്ങൾ നേടുന്നതിലുണ്ടായ ഈ ഗുരുതരമായ വീഴ്ചകൾക്കെതിരെ സിഎജി റിപ്പോർട്ടിൽ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369387/4-lakh-jaljeevan-connections-cancelled-in-kerala)