---
title: "'കണ്ണുള്ളവർ എല്ലാം കാണുന്നുണ്ട്, ശേഷാദ്രിനാഥന് സംഘ്പരിവാർ ബന്ധം';  തെര.കമ്മീഷണറുടെ നിയമനത്തിൽ കോൺഗ്രസിൽ അതൃപ്തി; ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട്  പി.എം നിയാസ് "
english_title: "Congress unhappy with appointment of TN Commissioner; PM Niyaz says Seshadrinathan has Sangh Parivar connections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369386/Congress-unhappy-with-appointment-of-tn-Commissioner-pm-niyaz-says-seshadrinathan-has-Sangh-Parivar-connections-new-"
published_at: "2026-06-30T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a434cf92274f_niysa.jpg"
keywords: ["Kerala Election Commissioner appointment", "RSS Sangh Parivar row", "PM Niyas", "Seshadrinath appointment", "State Election Commissioner controversy Kerala"]
---

# 'കണ്ണുള്ളവർ എല്ലാം കാണുന്നുണ്ട്, ശേഷാദ്രിനാഥന് സംഘ്പരിവാർ ബന്ധം';  തെര.കമ്മീഷണറുടെ നിയമനത്തിൽ കോൺഗ്രസിൽ അതൃപ്തി; ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട്  പി.എം നിയാസ് 

> **Lead Summary:** **തിരുവനന്തപുരം:(h**ttps://truevisionnews.com/) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. നിയമനത്തിൽ അതൃപ്തി അറിയിച്ചുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടു.

## Article Content

**തിരുവനന്തപുരം:(h**ttps://truevisionnews.com/) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. നിയമനത്തിൽ അതൃപ്തി അറിയിച്ചുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടു.

ശേഷാദ്രിനാഥിന് സംഘ്പരിവാറുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ സംഘ്പരിവാറിനെ അനുകൂലിച്ചുകൊണ്ട് പല പോസ്റ്റുകളും ഇട്ടിട്ടുണ്ടെന്നും നിയാസ് ആരോപിച്ചിരുന്നു. നിയമനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയാസ് മുഖ്യമന്ത്രിക്കും ഹൈക്കമാൻഡിനും കത്തയച്ചു.

ശേഷാദ്രിനാഥൻ സോഷ്യൽ മീഡിയയിൽ നിന്ന് പഴയ പോസ്റ്റുകൾ പിൻവലിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കണം. അതെല്ലാം പരിശോധിച്ച് കെ.എം ഷാജിക്ക് നൽകണം. എനിക്ക് നൽകണ്ട, കെ.എം ഷാജിക്ക് നൽകട്ടെ. അങ്ങനെയെങ്കിലും വകുപ്പ് മന്ത്രിക്ക് കാര്യങ്ങൾ ബോധ്യപ്പെടട്ടെ.

കണ്ണുള്ളവർ എല്ലാം കാണുന്നുണ്ട്. എന്നാൽ, കാണേണ്ടവർ കാണുന്നില്ല. ആഭ്യന്തരമന്ത്രിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം. മുഖ്യമന്ത്രിയെ ഇന്ന് കാണാൻ ശ്രമിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ശേഷാദ്രിനാഥന്‍റെ നിയമനം തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും നിയമനത്തിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി തിരുത്തുമെന്നാണ് കരുതുന്നതെന്നും നിയാസ് കൂട്ടിച്ചേർത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ.ശേഷാദ്രിനാഥനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെപിസിസിക്കകത്ത് തന്നെ പ്രതിഷേധമുയർന്നിരുന്നു.

നിയമനത്തിൽ പ്രതിഷേധമറിയിക്കാൻ നിയാസ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ശേഷാദ്രിനാഥന് സംഘ്പരിവാറുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളുടെ പകർപ്പ് നിയാസ് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369386/Congress-unhappy-with-appointment-of-tn-Commissioner-pm-niyaz-says-seshadrinathan-has-Sangh-Parivar-connections-new-)