---
title: "മദ്യം കിട്ടില്ല! ജിഎസ്ടി കുടിശിക:സംസ്ഥാനത്തെ 260 ബാറുകളിലേക്കുള്ള മദ്യവിതരണം തടയാൻ ജിഎസ്ടി വകുപ്പിന്റെ നീക്കം"
english_title: "GST department moves to stop liquor distribution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369375/gst-department-moves-to-stop-liquor-distribution"
published_at: "2026-06-30T09:46:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a4343e19573b_4.jpg"
keywords: ["Latest News", "Thiruvanandapuram", "Liquor Distribution", "GST Department"]
---

# മദ്യം കിട്ടില്ല! ജിഎസ്ടി കുടിശിക:സംസ്ഥാനത്തെ 260 ബാറുകളിലേക്കുള്ള മദ്യവിതരണം തടയാൻ ജിഎസ്ടി വകുപ്പിന്റെ നീക്കം

> **Lead Summary:** **തിരുവനന്തപുരം: [ **ആറു മാസത്തിലേറെയായി വിറ്റുവരവു നികുതി കുടിശിക വരുത്തിയ സംസ്ഥാനത്തെ 260 ബാർ ഹോട്ടലുകൾക്ക് മദ്യവിതരണം നിർത്തിവയ്ക്കാൻ ജിഎസ്ടി വകുപ്പിന്റെ നീക്കം. ഇത് സംബന്ധിച്ച് ജിഎസ്ടി വകുപ്പ് ബവ്റിജസ് കോർപറേഷന് (ബവ്കോ) നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: [ **ആറു മാസത്തിലേറെയായി വിറ്റുവരവു നികുതി കുടിശിക വരുത്തിയ സംസ്ഥാനത്തെ 260 ബാർ ഹോട്ടലുകൾക്ക് മദ്യവിതരണം നിർത്തിവയ്ക്കാൻ ജിഎസ്ടി വകുപ്പിന്റെ നീക്കം. ഇത് സംബന്ധിച്ച് ജിഎസ്ടി വകുപ്പ് ബവ്റിജസ് കോർപറേഷന് (ബവ്കോ) നിർദ്ദേശം നൽകി.

വിവിധ ജില്ലകളിലെ ഡപ്യൂട്ടി കമ്മിഷണർമാർ തയാറാക്കിയ പട്ടിക ബവ്കോ വെയർ ഹൗസ് മാനേജർമാർക്ക് കൈമാറിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ബാർ ഹോട്ടലുകളിൽ നിന്നുള്ള വിറ്റുവരവു നികുതി പിരിവിൽ 100 കോടി രൂപയുടെ കുറവുണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പ്രതിമാസം പത്താം തീയതിക്കുള്ളിൽ നികുതി അടയ്ക്കണമെന്നിരിക്കെ, ജിഎസ്ടി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ കർശനമല്ലാത്ത പരിശോധനയാണ് കുടിശിക വലിയ തുകയിലേക്ക് എത്താൻ കാരണമായത്. ബാർ ലൈസൻസ് പുതുക്കുന്നതിന് മുൻപ് ജിഎസ്ടി വകുപ്പിൽ നിന്ന് 'നോ ഡ്യൂ' സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന മുൻപ് ഉണ്ടായിരുന്ന നിബന്ധന ഇപ്പോൾ എക്സൈസ് കമ്മിഷണറേറ്റ് ഒഴിവാക്കിയതും കുടിശിക വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ഈ സാമ്പത്തിക വർഷം ലൈസൻസ് പുതുക്കുന്നതിന് മുൻപ് തന്നെ കുടിശിക തീർക്കാൻ നടപടി സ്വീകരിച്ചിരുന്നെങ്കിൽ നികുതി പിരിവ് കാര്യക്ഷമമാക്കാമായിരുന്നു. എന്നാൽ, ഇപ്പോൾ കുടിശിക വരുത്തിയ ബാറുടമകൾക്ക് നോട്ടീസ് നൽകിയ ശേഷം മദ്യവിതരണം തടയാനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.

ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ നൂറുകണക്കിന് ബാറുകളിൽ മദ്യവിതരണം നിലച്ചേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369375/gst-department-moves-to-stop-liquor-distribution)