---
title: "പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക്; അബു താഹിറിന് 15 രാജ്യങ്ങളിൽ ബന്ധം"
english_title: "Perumbavoor hybrid cannabis case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369372/perumbavoor-hybrid-cannabis-case"
published_at: "2026-06-30T09:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4341aac165b_3.jpg"
keywords: ["Latest News", "Perumbavoor", "Hybrid Cannabis Case"]
---

# പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക്; അബു താഹിറിന് 15 രാജ്യങ്ങളിൽ ബന്ധം

> **Lead Summary:** **പെരുമ്പാവൂർ: [**[ ] ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേസിലെ മുഖ്യപ്രതി അബു താഹിറിന് പതിനഞ്ചോളം രാജ്യങ്ങളിലെ ലഹരി മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന ലഹരിക്കടത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

## Article Content

**പെരുമ്പാവൂർ: [**[ ] ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേസിലെ മുഖ്യപ്രതി അബു താഹിറിന് പതിനഞ്ചോളം രാജ്യങ്ങളിലെ ലഹരി മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന ലഹരിക്കടത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ലഹരി ഇടപാടിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ അബു താഹിർ ഹോട്ടൽ വ്യവസായത്തിൽ നിക്ഷേപിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കഞ്ചാവ് കടത്തിന് ഉപയോഗിച്ച കൊറിയർ വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു.

വിദേശത്തേക്ക് സൗജന്യമായി ജോലിക്ക് കൊണ്ടുപോകുന്ന യുവാക്കളെ ലഹരിവിൽപ്പനയുടെ കണ്ണികളാക്കുന്ന രീതിയാണ് പ്രതികൾ പിന്തുടർന്നിരുന്നത്. ബാങ്കോക്ക് കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് കടത്തിന്റെ പ്രധാന ആസൂത്രണം നടന്നതെന്നാണ് സൂചന.

ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. കേസിൽ മലയാളികൾക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്നുള്ള അന്വേഷണമാണ് അബു താഹിറിലേക്ക് എത്തിയത്.

ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, പിടിയിലായ പ്രതികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വെച്ച് ലഹരി ഉപയോക്താക്കളെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന് വെല്ലുവിളിയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369372/perumbavoor-hybrid-cannabis-case)