---
title: "അബദ്ധത്തിൽ വീണതോ? മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി"
english_title: "Elderly woman's body found in well malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369353/elderly-womans-body-found-in-well-malappuram"
published_at: "2026-06-30T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a420bc3e891b_DEAD.jpg"
keywords: ["Body of elderly woman found", "death of elderly woman in Malappuram", "died after falling into a well"]
---

# അബദ്ധത്തിൽ വീണതോ? മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

> **Lead Summary:** **മലപ്പുറം: **മലപ്പുറം മൊറയൂരിൽ** **രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മൊറയൂർ വലാഞ്ചേരി സ്വദേശിനി വി ടി നബീസയെയാണ് ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.

## Article Content

**മലപ്പുറം: **മലപ്പുറം മൊറയൂരിൽ** **രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മൊറയൂർ വലാഞ്ചേരി സ്വദേശിനി വി ടി നബീസയെയാണ് ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.

അബദ്ധത്തിൽ കിണറ്റിൽ വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു നബീസ. ഇന്ന് രാവിലെ മുതൽ ഇവരെ കാണാതായതിനെ തുടർന്ന് ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും പ്രദേശത്താകെ തെരച്ചിൽ നടത്തിവരികയായിരുന്നു.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് വീട്ടുപറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തത്.

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369353/elderly-womans-body-found-in-well-malappuram)