---
title: "കമ്പ്യൂട്ടര്‍ പഠിക്കണോ...? ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്, പരിശീലനം കോഴിക്കോട് നോളഡ്ജ് സെന്റിറിൽ"
english_title: "Free computer course and training for candidates at Kozhikode Knowledge Center"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369342/free-computer-course-and-training-for-candidates-at-kozhikode-knowledge-center"
published_at: "2026-06-30T08:04:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d12300c47c_apply.jpg"
keywords: ["Latest News", "Free Computer Course", "Training", "Kozhikode Knowledge Center"]
---

# കമ്പ്യൂട്ടര്‍ പഠിക്കണോ...? ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്, പരിശീലനം കോഴിക്കോട് നോളഡ്ജ് സെന്റിറിൽ

> **Lead Summary:** കോഴിക്കോട് : തിരുവനന്തപുരം ദേശീയ തൊഴില്‍ സേവനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ് നടത്തുന്നു.

## Article Content

കോഴിക്കോട് : തിരുവനന്തപുരം ദേശീയ തൊഴില്‍ സേവനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ് നടത്തുന്നു.

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എന്‍ഐഇഎല്‍ഐടി നടത്തുന്ന ഒരു വര്‍ഷത്തെ സൈബര്‍ സെക്യോര്‍ഡ് വെബ് ഡെവലപ്‌മെന്റെ അസോസിയേറ്റ് കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രവേശനത്തിനായി 30 വയസ്സില്‍ താഴെ പ്രായമുള്ള മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായ എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

കെല്‍ട്രോണിന്റെ കോഴിക്കോട്ടുള്ള നോളഡ്ജ് സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്‌റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2301772, 8590605275.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369342/free-computer-course-and-training-for-candidates-at-kozhikode-knowledge-center)