---
title: "തെരുവുനായ്ക്കളാൽ പഠനം വഴിമുട്ടി; ചൂണ്ടൽ സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ"
english_title: "Thrissur choondal govt up school closed for second day due to stray dog menace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369341/thrissur-choondal-govt-up-school-closed-for-second-day-due-to-stray-dog-menace"
published_at: "2026-06-30T07:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4326e3de874_HOLIDAY.jpg"
keywords: ["Latest News", "Stray Dog", "Thrissur Choondal Govt. UP School", "Holiday"]
---

# തെരുവുനായ്ക്കളാൽ പഠനം വഴിമുട്ടി; ചൂണ്ടൽ സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ

> **Lead Summary:** തൃശ്ശൂര്‍: തെരുവ് നായ ശല്യം കാരണം തിങ്കളാഴ്ച അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിനമായ ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അധികൃതര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

തൃശ്ശൂര്‍: തെരുവ് നായ ശല്യം കാരണം തിങ്കളാഴ്ച അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിനമായ ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അധികൃതര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂളിനും പരിസരത്തുമുള്ള മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.

തെരുവുനായ്ക്കളെകൊണ്ട് പൊറുതി മുട്ടിയതോടെ സ്‌കൂള്‍ അധികൃതരും പ്രദേശവാസികളും നല്‍കിയ പരാതിയിലാണ് നായ്ക്കളെ പിടിച്ച് മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ശ്രമം പരാജയപ്പെട്ടുക. 200 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആണിത്.

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ കഴിയാത്ത സ്ഥിതിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369341/thrissur-choondal-govt-up-school-closed-for-second-day-due-to-stray-dog-menace)