---
title: "കർണാടകയിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു: 20 ലക്ഷത്തിന്റെ സ്വർണ്ണം കവർന്നു"
english_title: "Robbery Against Malayali Businessman, Karnataka, Panambur Police Station, Bobbery case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369291/robbery-against-malayali-businessman-karnataka-panambur-police-station-robbery-case"
published_at: "2026-06-29T18:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a426891177d5_Panambur_Police_Station,_Bobbery_case.jpg"
keywords: ["Latest News", "Robbery Against Malayali Businessman", "Karnataka", "Panambur Police Station", "Bobbery Case"]
---

# കർണാടകയിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു: 20 ലക്ഷത്തിന്റെ സ്വർണ്ണം കവർന്നു

> **Lead Summary:** ബം​ഗളൂരു: കർണാടകയിൽ മലയാളി വ്യവസായിയെയും കുടുംബത്തെയും സംഘം ചേർന്ന് കൊള്ളയടിച്ചതായി പരാതി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് കവർച്ചയ്ക്ക് ഇരയായത്. ഇവരിൽ നിന്നും ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്നതായാണ് പരാതിയിൽ പറയുന്നത്

## Article Content

ബം​ഗളൂരു: കർണാടകയിൽ മലയാളി വ്യവസായിയെയും കുടുംബത്തെയും സംഘം ചേർന്ന് കൊള്ളയടിച്ചതായി പരാതി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് കവർച്ചയ്ക്ക് ഇരയായത്. ഇവരിൽ നിന്നും ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്നതായാണ് പരാതിയിൽ പറയുന്നത്

സൂറത്കല്ലിന് സമീപം തിങ്കൾ പുലർച്ചെയാണ് സംഭവം. മഹാരാഷ്‌ട്രയിൽനിന്നും വിവാഹത്തിൽ പങ്കെടുത്ത്‌ നാട്ടിലേക്ക്‌ വരികയായിരുന്ന വികാസിനെയും കുടുംബത്തെയും മൂന്ന് കാറിലെത്തിയ സംഘം തടയുകയായിരുന്നു. ഭാര്യയെയും കുട്ടിയെയും ഇറക്കിവിട്ട്‌ വികാസിനെ കാറിൽ തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ സ്വർണം തട്ടിയെടുക്കുകയും ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പനമ്പൂർ പൊലീസ്‌ സ്‌റ്റേഷനിലെത്തിയാണ് വികാസ്‌ പരാതി നൽകിയത്. സിസിടിവി ഉൾപ്പെടെ പരിശോധിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ്‌ പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369291/robbery-against-malayali-businessman-karnataka-panambur-police-station-robbery-case)