---
title: "'ഉണ്ണികൃഷ്ണൻ പോറ്റി കള്ളം പറഞ്ഞതിൽ ഗൂഢാലോചന, പ്രതിയാക്കിയതിൽ രാഷ്ട്രീയപരമായ ഇടപെടൽ'; മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്"
english_title: "Sabarimala gold robbery, conspiracy added to the charge, former Devaswom president P.S. Prashanth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369290/sabarimala-gold-robbery-conspiracy-added-to-the-charge-former-devaswom-president-ps-prashanth"
published_at: "2026-06-29T18:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968775d1dd18_prashanth.jpg"
keywords: ["Latest News", "Sabarimala Gold Robbery", "Devaswom President", "P S Prashanth"]
---

# 'ഉണ്ണികൃഷ്ണൻ പോറ്റി കള്ളം പറഞ്ഞതിൽ ഗൂഢാലോചന, പ്രതിയാക്കിയതിൽ രാഷ്ട്രീയപരമായ ഇടപെടൽ'; മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്

> **Lead Summary:** **തിരുവനന്തപുരം: **) ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ചേർത്തത് ഗൂഢാലോചനയാണെന്ന് ​മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്.

## Article Content

**തിരുവനന്തപുരം: **) ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ചേർത്തത് ഗൂഢാലോചനയാണെന്ന് ​മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്.

ഉണ്ണികൃഷ്ണൻ പോറ്റി കള്ളം പറഞ്ഞതിൽ ഗൂഢാലോചനയുണ്ടെന്നും തന്നെ പ്രതിയാക്കിയതിൽ രാഷ്ട്രീയപരമായ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു.

കെ മുരളീധരൻ കത്ത് കൊടുത്തത് അതിന്റെ തെളിവാണെന്നും പ്രശാന്ത് ആരോപിച്ചു. കഴിഞ്ഞ സർക്കാർ യാതൊരു സമ്മർദ്ദവും എസ് ഐ ടിക്ക് കൊടുത്തിട്ടില്ല. വിഷയത്തിൽ നിയമപരമായി കൂടിയാലോചിച്ച് മുന്നോട്ടു പോകും. 2025-ലെ പ്രശ്നങ്ങളെക്കുറിച്ച് യാതൊരുവിധ ആക്ഷേപവും ഇല്ല. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നത് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2025-ൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചു. സെപ്റ്റംബർ ഏഴിനാണ് തിരുവാഭരണ കമ്മീഷന്റെ നേതൃത്വത്തിൽ സന്നിധാനത്ത് എത്തുകയും ദ്വാരപാലക ശിൽപങ്ങൾ അഴിച്ചെടുക്കുകയും ചെയ്തത്.

കോടതിയെ അറിയിക്കണം എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സ്പെഷ്യൽ കമ്മീഷണർ ഉദ്യോഗസ്ഥർ വിളിക്കുകയും റിപ്പോർട്ട് അയച്ചാൽ മതിയെന്ന് അറിയിക്കുകയും ചെയ്തു.

ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകേണ്ട എന്ന് സ്പെഷ്യൽ കമ്മീഷണർ പറഞ്ഞിരുന്നെങ്കിൽ കൊണ്ടുപോകില്ലായിരുന്നു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ വന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ നിർത്തി.

2019-ലെ ഫയലുകളിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പുറ്റിയുടെ വിവരങ്ങളും കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്. എന്തെങ്കിലും ഒളിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഫയലുകൾ മാറ്റേണ്ടതല്ലേ.

ഇതുമായി ബന്ധപ്പെട്ട് മു മുന്നേ അറിവില്ലായിരുന്നു. 2024 സെപ്റ്റംബർ 20 നാണു ദ്വാരപാലക ശിൽപങ്ങൾ സംബന്ധിച്ച ഫയൽ ബോർഡിന് മുന്നിൽ എത്തുന്നത്. ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും അതുവരെ ബോർഡിന് മുന്നിൽ വന്നിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്ന് കാണുവാനോ സ്പർശിക്കുവാനോ ഉള്ള അവസരം തങ്ങൾ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369290/sabarimala-gold-robbery-conspiracy-added-to-the-charge-former-devaswom-president-ps-prashanth)