---
title: "വയറ് വീർക്കുന്നതും ദഹനക്കുറവും ഇനി പ്രശ്നമല്ല; ദിവസവും പുതിന വെള്ളം കുടിക്കൂ...."
english_title: "Mint water, health benefits, digestion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369286/mint-water-health-benefits-digestion"
published_at: "2026-06-29T17:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42661a0f717_puthiyina.jpg"
keywords: ["Latest News", "Mint Water", "Health Benefits", "Digestion"]
---

# വയറ് വീർക്കുന്നതും ദഹനക്കുറവും ഇനി പ്രശ്നമല്ല; ദിവസവും പുതിന വെള്ളം കുടിക്കൂ....

> **Lead Summary:** ** ദി**വസവും നമ്മൾ കുടിക്കുന്ന വെള്ളത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ അത് ആരോഗ്യത്തിന് നൽകുന്നത് വലിയ ഗുണങ്ങളാണ്. വെള്ളത്തിൽ അൽപ്പം പുതിനയില ചേർത്ത് കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

## Article Content

** ദി**വസവും നമ്മൾ കുടിക്കുന്ന വെള്ളത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ അത് ആരോഗ്യത്തിന് നൽകുന്നത് വലിയ ഗുണങ്ങളാണ്. വെള്ളത്തിൽ അൽപ്പം പുതിനയില ചേർത്ത് കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുതിന വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നുണ്ട്. ദഹനപ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് വളരെ ഫലപ്രദമായ പ്രതിവിധിയാണ്. കത്തുന്ന വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും നിർജ്ജലീകരണം തടയാനും പുതിന വെള്ളം സഹായിക്കുന്നു.

പുതിനയിലയിലെ ആന്റി-ഓക്സിഡന്റുകൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വായനാറ്റം അകറ്റി വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും പുതിനയ്ക്ക് കഴിവുണ്ട്. സമ്മർദ്ദവും ക്ഷീണവും അകറ്റി മനസ്സിന് ശാന്തത നൽകാനും ഈ പാനീയം സഹായിക്കുന്നു.

വയറ് വീർക്കുന്നത് തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. വളരെ ലളിതമായ രീതിയിൽ, നന്നായി കഴുകി വൃത്തിയാക്കിയ പുതിനയിലകൾ വെള്ളത്തിലിട്ട് അല്പസമയം കഴിഞ്ഞ് കുടിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമായി വളർത്താവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369286/mint-water-health-benefits-digestion)