---
title: "ആപ്പിളിന് 'ടൈം' ഇല്ല; സ്മാർട്ട് ഗ്ലാസ് വിപണി ഒറ്റയ്ക്ക് ഭരിക്കാൻ മെറ്റാ"
english_title: "Apple's smart glasses release delayed again, report says"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369280/apples-smart-glasses-release-delayed-again-report-says"
published_at: "2026-06-29T17:40:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42614a9d8ab_fhjftghj.jpg"
keywords: ["Latest news", "Tech", "Apple", "Smart glasses", "Meta"]
---

# ആപ്പിളിന് 'ടൈം' ഇല്ല; സ്മാർട്ട് ഗ്ലാസ് വിപണി ഒറ്റയ്ക്ക് ഭരിക്കാൻ മെറ്റാ

> **Lead Summary:** ന്യൂയോർക്ക്: **[**ആപ്പിളിന്റെ സ്മാർട്ട് ഗ്ലാസുകളുടെ റിലീസ് വീണ്ടും നീണ്ടുപോകുമെന്ന് റിപ്പോർട്ട്. 2027-ന്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്മാർട്ട് ഗ്ലാസുകൾ, 2027 അവസാനത്തോടെ മാത്രമേ പുറത്തിറങ്ങാൻ സാധ്യതയുള്ളൂവെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ ഈ കാലതാമസം സ്മാർട്ട് ഗ്ലാസ് വിപണിയിൽ നിലവിൽ ആധിപത്യം പുലർത്തുന്ന മെറ്റയ്ക്ക് കൂടുതൽ കരുത്താകും.

## Article Content

ന്യൂയോർക്ക്: **[**ആപ്പിളിന്റെ സ്മാർട്ട് ഗ്ലാസുകളുടെ റിലീസ് വീണ്ടും നീണ്ടുപോകുമെന്ന് റിപ്പോർട്ട്. 2027-ന്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്മാർട്ട് ഗ്ലാസുകൾ, 2027 അവസാനത്തോടെ മാത്രമേ പുറത്തിറങ്ങാൻ സാധ്യതയുള്ളൂവെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ ഈ കാലതാമസം സ്മാർട്ട് ഗ്ലാസ് വിപണിയിൽ നിലവിൽ ആധിപത്യം പുലർത്തുന്ന മെറ്റയ്ക്ക് കൂടുതൽ കരുത്താകും.

 കഴിഞ്ഞ ആഴ്ചയാണ് 12 മെഗാപിക്സൽ ക്യാമറയും 'മ്യൂസ് സ്പാർക്ക്' എഐ മോഡലുമുള്ള പുതിയ സ്മാർട്ട് ഗ്ലാസുകൾ മെറ്റാ ആഗോള വിപണിയിൽ എത്തിച്ചത്.

മെറ്റാ ഗ്ലാസുകൾക്ക് ഏകദേശം 299 ഡോളർ (ഏകദേശം 28,000 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. വരുംദിവസങ്ങളിൽ വിലക്കുറവുള്ള ഇൻ-ഹൗസ് ഡിസൈനുകളുമായി വിപണി വിപുലീകരിക്കാനാണ് മെറ്റായുടെ നീക്കം.

 റേ-ബാൻ, പ്രാഡ, ഓക്ലി തുടങ്ങിയ പ്രമുഖ ഐവെയർ ബ്രാൻഡുകളുമായി കൈകോർത്താണ് മെറ്റാ ഈ രംഗത്ത് മുന്നേറുന്നത്. ഐഫോണുകളുമായുള്ള മികച്ച കണക്റ്റിവിറ്റിയും ആപ്പിൾ ഇക്കോസിസ്റ്റവുമാണ് ആപ്പിൾ ഗ്ലാസുകളുടെ പ്രധാന കരുത്ത്. ഇതിനാൽ തന്നെ, ഐഫോൺ ഉപയോക്താക്കൾക്ക് മെറ്റാ ഗ്ലാസുകൾ നൽകുന്ന ഐഒഎസ്  കണക്റ്റിവിറ്റിയിൽ ആപ്പിൾ ഇപ്പോൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ സ്വന്തം ഉൽപ്പന്നം വിപണിയിലിറങ്ങുമ്പോൾ ഈ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സാധ്യത.

പ്രീമിയം ബ്രാൻഡായ ആപ്പിളിന്റെ ഗ്ലാസുകൾക്ക് മെറ്റായേക്കാൾ ഉയർന്ന വിലയാകാനാണ് സാധ്യതയെന്ന് പ്രമുഖ ബ്ലൂംബെർഗ് ജേണലിസ്റ്റായ മാർക്ക് ഗുർമാൻ വിലയിരുത്തുന്നു. കുറഞ്ഞ വിലയും മികച്ച ബ്രാൻഡ് പങ്കാളിത്തവും വഴി ഐഫോൺ ഉപയോക്താക്കളെപ്പോലും തങ്ങളിലേക്ക് ആകർഷിക്കാൻ മെറ്റായ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369280/apples-smart-glasses-release-delayed-again-report-says)