---
title: "കൊടുംക്രൂരത .....! പ്രകൃതിവിരുദ്ധ പീഡനശ്രമത്തിനിടെ ഒൻപതു വയസ്സുകാരനെ കൊലപ്പെടുത്തി; 17-കാരൻ അറസ്റ്റിൽ"
english_title: "A 17-year-old has been arrested for the murder of a nine-year-old boy in Pudukkottai, Tamil Nadu."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369264/a-17-year-old-has-been-arrested-for-the-murder-of-a-nine-year-old-boy-in-pudukkottai-tamil-nadu"
published_at: "2026-06-29T16:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a425678eb89c_crime_.jpg"
keywords: ["Murder of a nine-year-old", "Murder in Pudukkottai", "Arrest of a 17-year-old"]
---

# കൊടുംക്രൂരത .....! പ്രകൃതിവിരുദ്ധ പീഡനശ്രമത്തിനിടെ ഒൻപതു വയസ്സുകാരനെ കൊലപ്പെടുത്തി; 17-കാരൻ അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ ഒൻപതു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ 17-കാരൻ അറസ്റ്റിൽ. സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനു സമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

## Article Content

**ചെന്നൈ: **തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ ഒൻപതു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ 17-കാരൻ അറസ്റ്റിൽ. സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനു സമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കുട്ടിയെ അവസാനമായി കണ്ടത് നാട്ടുകാരനായ 17-കാരനൊപ്പമാണെന്ന് സുഹൃത്തുക്കൾ പൊലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. പ്രകൃതിവിരുദ്ധ പീഡനശ്രമത്തിനിടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369264/a-17-year-old-has-been-arrested-for-the-murder-of-a-nine-year-old-boy-in-pudukkottai-tamil-nadu)