---
title: "പഞ്ചാബി സ്റ്റൈൽ കടായി ചിക്കൻ! റെസ്റ്റോറന്റ് രുചിയിൽ വീട്ടിൽ തയ്യാറാക്കാം, ഇതാ റെസിപ്പി"
english_title: "Punjabi style kadai chicken, Can be prepared in restaurant taste, Kadai chicken recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369259/punjabi-style-kadai-chicken-can-be-prepared-in-restaurant-taste-kadai-chicken-recipe"
published_at: "2026-06-29T16:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42536cd41de_Punjabi_style_kadai_chicken,.jpg"
keywords: ["Cookery", "Punjabi Style Kadai Chicken", "Kadai Chicken Recipe", "Restaurant Style Chicken"]
---

# പഞ്ചാബി സ്റ്റൈൽ കടായി ചിക്കൻ! റെസ്റ്റോറന്റ് രുചിയിൽ വീട്ടിൽ തയ്യാറാക്കാം, ഇതാ റെസിപ്പി

> **Lead Summary:** റെസ്റ്ററന്റ് സ്റ്റൈലിൽ രുചികരമായ പഞ്ചാബി കടായി ചിക്കൻ ഇനി വീട്ടിൽ തന്നെ തയാറാക്കാം. ഹോട്ടലുകളിൽ നിന്നും നമ്മൾ ഏറെ കൊതിയോടെ കഴിക്കുന്ന പഞ്ചാബി സ്റ്റൈൽ കടായി ചിക്കൻ അതേ രുചിയിലും മണത്തിലും വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കഴിക്കാൻ പറ്റിയ ആ കിടിലൻ റെസിപ്പി ഇതാ...

## Article Content

റെസ്റ്ററന്റ് സ്റ്റൈലിൽ രുചികരമായ പഞ്ചാബി കടായി ചിക്കൻ ഇനി വീട്ടിൽ തന്നെ തയാറാക്കാം. ഹോട്ടലുകളിൽ നിന്നും നമ്മൾ ഏറെ കൊതിയോടെ കഴിക്കുന്ന പഞ്ചാബി സ്റ്റൈൽ കടായി ചിക്കൻ അതേ രുചിയിലും മണത്തിലും വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കഴിക്കാൻ പറ്റിയ ആ കിടിലൻ റെസിപ്പി ഇതാ...

ആവശ്യമായ ചേരുവകൾ

ചിക്കൻ മാരിനേഷനായി

ചിക്കൻ – 500 ഗ്രാം

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

തൈര് – 2 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കടായി മസാലയ്ക്ക്

മല്ലി – 2 ടേബിൾസ്പൂൺ

ജീരകം – 1 ടീസ്പൂൺ

കുരുമുളക് – ½ ടീസ്പൂൺ

വറ്റൽമുളക് – 3–4

ഗ്രേവിക്ക്

എണ്ണ / നെയ്യ് – 3 ടേബിൾസ്പൂൺ

സവാള – 2 (നീളത്തിൽ അരിഞ്ഞത്)

തക്കാളി – 3 (അരച്ചത് അല്ലെങ്കിൽ ചെറുതായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

പച്ചമുളക് – 2

ക്യാപ്സിക്കം – 1 (ക്യൂബ്‌സ്)

കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല – ½ ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

കടായി മസാല തയാറാക്കുക

ഒരു കടായിൽ എണ്ണ ചൂടാക്കി സവാള ചേർത്ത് വഴറ്റുക.

ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറും വരെ നന്നായി വഴറ്റണം.

ശേഷം തക്കാളി ചേർത്ത് നന്നായി വേവിച്ചെടുക്കുക.

ഇതിലേക്ക് കാശ്മീരി മുളകുപൊടിയും നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന കടായി മസാലയും ചേർത്ത് ഇളക്കുക.

അടുത്തതായി മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

പാത്രം അടച്ചുവെച്ച് 15–20 മിനിറ്റ് ചിക്കൻ വേവിക്കുക (ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ്).

ചിക്കൻ വെന്തുകഴിഞ്ഞാൽ ക്യാപ്സിക്കം ചേർത്ത് 3–4 മിനിറ്റ് കൂടി മാത്രം വേവിക്കുക.

അവസാനമായി ഗരം മസാലയും മല്ലിയിലയും ചേർത്ത് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369259/punjabi-style-kadai-chicken-can-be-prepared-in-restaurant-taste-kadai-chicken-recipe)