---
title: "'ഹണിമൂൺ കാലം ആരോ​ഗ്യവകുപ്പിന് കിട്ടിയില്ല, നഴ്സുമാർ സമരത്തിൽ നിന്ന് പിൻമാറണം'; ഒരാഴ്ചക്കകം നടപടിയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ"
english_title: "Private hospital nurses' strike, action, Health Minister K Muraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369252/private-hospital-nurses-strike-action-health-minister-k-muraleedharan"
published_at: "2026-06-29T16:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424c27ae066_muraleedharan.jpg"
keywords: ["Latest News", "K Muraleedharan", "Kerala Health Minister", "Private Hospital Nurse Strike"]
---

# 'ഹണിമൂൺ കാലം ആരോ​ഗ്യവകുപ്പിന് കിട്ടിയില്ല, നഴ്സുമാർ സമരത്തിൽ നിന്ന് പിൻമാറണം'; ഒരാഴ്ചക്കകം നടപടിയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടിയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നഴ്സുമാരുടെ ആവശ്യം അം​ഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: **സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടിയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നഴ്സുമാരുടെ ആവശ്യം അം​ഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

മിനിമം വേതനം നിയമം നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ആരോ​ഗ്യവകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ലെന്നും കെ മുരളീധരൻ പരിഭവം പറഞ്ഞു. വിവാഹം കഴിഞ്ഞാൽ ആറുമാസം ഹണിമൂൺ കിട്ടാറുണ്ട്. ആരോഗ്യ വകുപ്പിന് അത് കിട്ടിയിട്ടില്ലെന്നായിരുന്നു കെ മുരളീധരൻ്റെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369252/private-hospital-nurses-strike-action-health-minister-k-muraleedharan)