---
title: "കണ്ണൂർ അഴീക്കോട് പതിനാല് വയസുകാരനെ കാണാതായതായി പരാതി"
english_title: "14-year-old boy has been reported missing from Azheekode, Kannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369244/14-year-old-boy-has-been-reported-missing-from-azheekode-kannur"
published_at: "2026-06-29T15:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424765913e9_missing_case.jpg"
keywords: ["Latest News", "Kannur Missing Case", "Azheekkode", "Child Missing"]
---

# കണ്ണൂർ അഴീക്കോട് പതിനാല് വയസുകാരനെ കാണാതായതായി പരാതി

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ അഴീക്കോട് പതിനാല് വയസുകാരനെ കാണാതായതായി പരാതി. വളപട്ടണം അഴീക്കോട് സ്വദേശി അബ്ദുള്ള യെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ അഴീക്കോട് പതിനാല് വയസുകാരനെ കാണാതായതായി പരാതി. വളപട്ടണം അഴീക്കോട് സ്വദേശി അബ്ദുള്ള യെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്.

കുടുംബവും നാട്ടുകാരും ചേർന്ന് പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുടുംബം വളപട്ടണം പൊലീസിൽ പരാതി നൽകുകയായിരുന്നു .

കറുപ്പ് നിറത്തിലുള്ള ഷർട്ടും ലൈറ്റ് ബ്രൗൺ (ഇളം കാപ്പി നിറം) പാന്റുമാണ് കാണാതാകുന്നതിന് മുൻപ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ, എവിടെയെങ്കിലും കാണുകയോ ചെയ്താൽ ഉടൻ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

**📞 ബന്ധപ്പെടേണ്ട നമ്പറുകൾ**

**9495791111**

**9895848641**

**0497 2778300 (വളപട്ടണം പോലീസ് സ്റ്റേഷൻ)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369244/14-year-old-boy-has-been-reported-missing-from-azheekode-kannur)