---
title: "ഇതെന്താ ത്രികോണ പ്രണയമോ ? യുവതിയുടെ വീട്ടിൽ വെച്ച് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ആൺസുഹൃത്തിനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു"
english_title: "A young man stabbed and injured his boyfriend who had come to visit the young woman at her home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369228/a-young-man-stabbed-and-injured-his-boyfriend-who-had-come-to-visit-the-young-woman-at-her-home"
published_at: "2026-06-29T14:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a423c9a7138f_knife.jpg"
keywords: ["Latest News", "Stabbed Case", "Love", "Woman Relationship", "Murder Attempt"]
---

# ഇതെന്താ ത്രികോണ പ്രണയമോ ? യുവതിയുടെ വീട്ടിൽ വെച്ച് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ആൺസുഹൃത്തിനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

> **Lead Summary:** **മൈസൂരു: ** യുവതിയെ വീട്ടിൽ കാണാൻ എത്തിയ ആൺസുഹൃത്തിനെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ചിക്കമഗളൂരു ജില്ലയിലെ ബലേഹൊന്നൂരിലാണ് സംഭവം. ഹൂവിനഹക്ലുവിലെ അരുൺ കുമാറിനാണ് വടിവൊൾകൊണ്ട് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**മൈസൂരു: ** യുവതിയെ വീട്ടിൽ കാണാൻ എത്തിയ ആൺസുഹൃത്തിനെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ചിക്കമഗളൂരു ജില്ലയിലെ ബലേഹൊന്നൂരിലാണ് സംഭവം. ഹൂവിനഹക്ലുവിലെ അരുൺ കുമാറിനാണ് വടിവൊൾകൊണ്ട് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.

ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ബലേഹൊന്നൂരിൽ താമസിക്കുന്ന സ്ത്രീയുമായി അരുൺ കുമാർ കഴിഞ്ഞ ഒരുവർഷമായി പ്രണയത്തിലായിരുന്നു.

എന്നാൽ, അരുൺ അറിയാതെ യുവതിക്ക് ഹുയിഗെരെ നിവാസിയായ ശേഷഗിരി എന്ന യുവാവുമായും ബന്ധമുണ്ടായിരുന്നു. ഇക്കാര്യം അരുണിന് അറിയില്ല.

വ്യാഴാഴ്ച രാത്രി അരുൺ യുവതിയെ കാണാനായി അവരുടെ വീടിന് സമീപത്തെത്തി. ഈ സമയം ശേഷഗിരിയും അവിടെയുണ്ടായിരുന്നു. ഇരുവരും കണ്ടുമുട്ടിയതോടെ വാക്കേറ്റത്തിലായി. ബന്ധത്തിൽനിന്ന് പിന്മാറാൻ ശേഷഗിരി, അരുണിനോട് ആവശ്യപ്പെട്ടു. എന്നാൽ, അരുൺ അതിന് തയ്യറായില്ല.

ഉടൻ ശേഷഗിരി യുവതിയുടെ വീട്ടിലുണ്ടായിരുന്ന വടിവാൾ കൊണ്ട് അരുണിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അരുൺ ചിക്കമഗളൂരു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബലേഹൊന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369228/a-young-man-stabbed-and-injured-his-boyfriend-who-had-come-to-visit-the-young-woman-at-her-home)