---
title: "കിടപ്പുമുറിയുടെ റാക്കിൽ എല്ലാം ഭദ്രം,  കഞ്ചാവ് തിരഞ്ഞ് വന്ന പോലീസ് ഞെട്ടി!  22 കാരന്റെ വീട്ടിൽ  നിന്നും കണ്ടെത്തിയത് തോക്കും വടിവാളും  "
english_title: "Deadly weapons and a gun were found during a search of the young man's home."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369183/deadly-weapons-and-a-gun-were-found-during-a-search-of-the-young-mans-home"
published_at: "2026-06-29T12:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4216319db14_arrest_.jpg"
keywords: ["Operation 'Thoofan'", "Ajith arrested", "Naruvamoodu police", "arms hunt", "Kerala Police."]
---

# കിടപ്പുമുറിയുടെ റാക്കിൽ എല്ലാം ഭദ്രം,  കഞ്ചാവ് തിരഞ്ഞ് വന്ന പോലീസ് ഞെട്ടി!  22 കാരന്റെ വീട്ടിൽ  നിന്നും കണ്ടെത്തിയത് തോക്കും വടിവാളും  

> **Lead Summary:** **തിരുവനന്തപുരം: ** ഓപ്പറേഷൻ 'തൂഫാൻ' പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് ഓടിയ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും തോക്കും കണ്ടെടുത്തു. വലിയറത്തല കൊണ്ടോട്ടി കിഴക്കുംകര പുത്തൻവീട്ടിൽ അജിത്തിനെ നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തിരുവനന്തപുരം: ** ഓപ്പറേഷൻ 'തൂഫാൻ' പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് ഓടിയ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും തോക്കും കണ്ടെടുത്തു. വലിയറത്തല കൊണ്ടോട്ടി കിഴക്കുംകര പുത്തൻവീട്ടിൽ അജിത്തിനെ നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്തു.

വലിയറത്തല ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ശനിയാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഇയാൾ ഓടുകയായിരുന്നു. പിന്തുടർന്ന് വീട്ടിൽ എത്തിയ സംഘം വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടടുത്തത്.

കിടപ്പുമുറിയുടെ റാക്കിന്റെ മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. യുവാവിനെ ദേഹപരിശോധനയടക്കം നടത്തിയെങ്കിലും ഇവിടെ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ല. എന്നാൽ പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമ്മതിച്ചതായി പൊലീസ് പറയുന്നു.

ഇയാൾക്കെതിരെ തോക്കും മറ്റ് ആയുധങ്ങളും കൈവശം വെച്ചതിന് കേസെടുത്തു. തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ചും ഇയാളുടെ ബന്ധങ്ങളും ഉൾപ്പടെ പൊലീസ് അന്വേഷിക്കുന്നു.ഇയാളുടെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട വിവരം തേടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369183/deadly-weapons-and-a-gun-were-found-during-a-search-of-the-young-mans-home)