---
title: "'മാറ്റി പറയാൻ തയ്യാറല്ല, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രിയോട് ചോദിക്കണം'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ മന്ത്രി കെ എം ഷാജി"
english_title: "Appointment of Chief Election Commissioner, Cabinet decision, Minister KM Shaji"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369178/appointment-of-chief-election-commissioner-cabinet-decision-minister-km-shaji"
published_at: "2026-06-29T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42135673a48_k_m_shaji.jpg"
keywords: ["Latest News", "Minister KM Shaji", "Chief Election Commissioner", "Cabinet Decision"]
---

# 'മാറ്റി പറയാൻ തയ്യാറല്ല, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രിയോട് ചോദിക്കണം'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ മന്ത്രി കെ എം ഷാജി

> **Lead Summary:** **തിരുവനന്തപുരം : ** മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ മന്ത്രിസഭയാണ് തീരുമാനം എടുത്തതെന്ന് മന്ത്രി കെ എം ഷാജി. വിമർശനങ്ങൾ പരിശോധിക്കുന്നുണ്ട്.

## Article Content

**തിരുവനന്തപുരം : ** മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ മന്ത്രിസഭയാണ് തീരുമാനം എടുത്തതെന്ന് മന്ത്രി കെ എം ഷാജി. വിമർശനങ്ങൾ പരിശോധിക്കുന്നുണ്ട്.

മന്ത്രിസഭയിൽ കൃത്യമായി ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു എൻ. ശേഷാദ്രിനാഥന്റെ നിയമനം.താൻ പറയേണ്ടതെല്ലാം കൃത്യമായി പറഞ്ഞു. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രിയോട് ചോദിക്കണം. മാറ്റി പറയാൻ താൻ തയ്യാറല്ല.

കെപിസിസി സെക്രട്ടറി അഡ്വ. പി എം നിയാസുമായി ഇന്നലെ സംസാരിച്ചിരുന്നു. തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഇല്ല. എന്നെ മുസ്ലിം ഭീകരവാദിയായി ചിത്രീകരിച്ചവരാണ് ഇപ്പോൾ തന്നെ ആർഎസ്എസ് ആക്കിയത്. ഒരു പത്രക്കാരുടെയും ആനുകൂല്യത്തിൽ വളർന്നുവന്ന ആളല്ല ഞാൻ. മനസ്സാക്ഷിക്ക് ബോധ്യമുള്ള കാര്യങ്ങൾ ചെയ്യും.

മാറുന്നത് താനല്ല എ കെ ബാലനാണ്. മദ്യത്തിന് വീര്യം കുറഞ്ഞതല്ല പ്രശ്നം തനിക്ക് വീര്യം കുറഞ്ഞതാണ് പ്രശനം.സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റാൽ പ്രതിപക്ഷത്തിരുന്ന് സംസാരിക്കുന്നതുപോലെ പറ്റില്ലെന്നും മന്ത്രി കെ എം ഷാജി വ്യക്തമാക്കി. ഡൽഹിയിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രധാനമന്ത്രി ആവാസ് യോജനയിൽ പരിശോധനയുടെ വീടുകളുടെ മുൻപിൽ ബോർഡ് വയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാർട്ടികൾ കൊടുക്കുന്ന വീടുകളിൽ പോലും ബോർഡ് വെക്കുന്നതിനെ താൻ എതിർത്തിട്ടുണ്ട്. വയനാട്ടിൽ ലീഗ് നൽകിയ വീടുകളിൽ ഒന്നിൽ പോലും ബോർഡ് വെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369178/appointment-of-chief-election-commissioner-cabinet-decision-minister-km-shaji)