---
title: "പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം; കടുത്ത പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി"
english_title: "With no other solution to the state's power shortage, KSEB is set to purchase electricity at a high price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369141/with-no-other-solution-to-the-states-power-shortage-kseb-is-set-to-purchase-electricity-at-a-high-price"
published_at: "2026-06-29T10:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2af28135944_kseb.jpg"
keywords: ["Latest news", "KSEB", "Electricity", "High price", "Power shortage"]
---

# പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം; കടുത്ത പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

> **Lead Summary:** തിരുവനന്തപുരം: **[**സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ദിവസത്തിൽ രണ്ടും മൂന്നും തവണയാണ് കെഎസ്ഇബി പലയിടങ്ങളിലും പവർകട്ട് ഏർപ്പെടുത്തുന്നത്. അരമണിക്കൂറോളം നീളുന്ന ഈ അപ്രഖ്യാപിത പവർകട്ടുകൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

## Article Content

തിരുവനന്തപുരം: **[**സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ദിവസത്തിൽ രണ്ടും മൂന്നും തവണയാണ് കെഎസ്ഇബി പലയിടങ്ങളിലും പവർകട്ട് ഏർപ്പെടുത്തുന്നത്. അരമണിക്കൂറോളം നീളുന്ന ഈ അപ്രഖ്യാപിത പവർകട്ടുകൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനത്തിലേക്ക് താഴ്ന്നു.  എൽ നിനോ പ്രതിഭാസം, മഴക്കുറവ്, കടുത്ത ചൂട് എന്നിവയാണ് കടുത്ത പ്രതിസന്ധിക്ക് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നത്.

 രാജ്യം മുഴുവൻ നേരിടുന്ന വൈദ്യുതി ക്ഷാമവും കേരളത്തെ ബാധിച്ചിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷൻ ഇന്ന് തീരുമാനമെടുക്കും വരുന്ന ഡിസംബർ വരെ സംസ്ഥാനത്തിന് 500 മെഗാവാട്ട് വൈദ്യുതി അധികമായി ആവശ്യമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് പരിഗണിക്കും.

> എന്നാൽ കെഎസ്ഇബിയുടെ കൃത്യമായ പ്ലാനിങ്ങില്ലായ്മയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന വിമർശനം ശക്തമാണ്. "മുൻകൂട്ടി കാര്യങ്ങൾ നിശ്ചയിച്ച് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോയിരുന്നെങ്കിൽ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളിൽ നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നോ?" - കഴിഞ്ഞ ഹിയറിങ്ങിൽ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയോട് ചോദിച്ചിരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രവർത്തിച്ചതിന് കമ്മീഷൻ കെഎസ്ഇബിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പകൽ സമയത്തെ 1500 മെഗാവാട്ട് സോളാർ വൈദ്യുതി ശേഖരിച്ചുവെക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആറ് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികളിൽ ഒന്നുപോലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. വൈദ്യുതോത്പാദനത്തിനായി പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയിലാണ്.

വൈദ്യുതി പ്രതിസന്ധിക്കിടയിലും വകുപ്പിനെ പ്രതിരോധത്തിലാക്കി പുതിയ അഴിമതി ആരോപണവും ഉയർന്നിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയിലെ കുറുമ്പ ഊരുകളിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിക്ക് അനർട്ട്  വഴിവിട്ട് സഹായം നൽകിയെന്നാണ് ആരോപണം. കരാറിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ 22 ലക്ഷം രൂപ അധികമായി കമ്പനിക്ക് നൽകാൻ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. കെടുകാര്യസ്ഥതയുടെ ഇത്തരം വാർത്തകൾ പുറത്തുവരുന്നത് വൈദ്യുതി വകുപ്പിന് വലിയ തിരിച്ചടിയാവുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369141/with-no-other-solution-to-the-states-power-shortage-kseb-is-set-to-purchase-electricity-at-a-high-price)