---
title: " ആഹാ, ചാഞ്ചാട്ടം ആണല്ലോ...! കേരളത്തിൽ ഇന്ന്  സ്വർണവില താഴേക്ക്, പവന് കുറഞ്ഞത്?"
english_title: "Gold prices fell in the state today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369140/gold-prices-fell-in-the-state-today"
published_at: "2026-06-29T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6087ecc93_gold.jpg"
keywords: ["Gold price", "Keralagold"]
---

#  ആഹാ, ചാഞ്ചാട്ടം ആണല്ലോ...! കേരളത്തിൽ ഇന്ന്  സ്വർണവില താഴേക്ക്, പവന് കുറഞ്ഞത്?

> **Lead Summary:** **കൊച്ചി: ** ആശ്വാസം .... സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 85 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു.

## Article Content

**കൊച്ചി: ** ആശ്വാസം .... സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 85 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു.

പവന്റെ വിലയില്‍ 680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 1,04,880 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിടിഞ്ഞത്. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി.

ഔണ്‍സിന് 4,061.35 ഡോളറായി വിലയിടിഞ്ഞു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ വിലയിടിവുണ്ടായി. 4,076.40 ഡോളറായാണ് വിലയിടിഞ്ഞത്. തുടര്‍ച്ചയായ നാലാം മാസവും ആഗോളവിപണിയില്‍ സ്വര്‍ണത്തിന് വിലയിടിവ് രേഖപ്പെടുത്തി. 10.4 ശതമാനം ഇടിവാണ് ജൂണില്‍ സ്വര്‍ണത്തിന് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369140/gold-prices-fell-in-the-state-today)