---
title: "'ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികൾ, ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല'; കുത്തക ഒഴിവാക്കുന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി പികെ ബഷീർ"
english_title: "Uralungal Labour Society, Public Works Minister PK Basheer, Legislative Assembly, UDF Government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369133/uralungal-labour-society-public-works-minister-pk-basheer-legislative-assembly-udf-government"
published_at: "2026-06-29T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41f4d00ba11_k_m_basheer.jpg"
keywords: ["Latest News", "ULCC", "Minister P K Basheer", "UDF Government"]
---

# 'ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികൾ, ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല'; കുത്തക ഒഴിവാക്കുന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി പികെ ബഷീർ

> **Lead Summary:** **തിരുവനന്തപുരം: ** ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ നിയമ സഭയിൽ. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ നിയമസഭയിൽ പറഞ്ഞു .

## Article Content

**തിരുവനന്തപുരം: ** ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ നിയമ സഭയിൽ. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ നിയമസഭയിൽ പറഞ്ഞു .

സൊസൈറ്റിക്ക് നൽകിയ കരാറിന്‍റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല, ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണ് ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല, ഊരാളുങ്കലിന് വഴിവിട്ട് കരാറുകൾ നൽകിയെന്ന് പ്രതിപക്ഷത്തായിരിക്കുമ്പോൾ യുഡി എഫ് ആരോപിച്ചിരുന്നു.

ഊരാളുങ്കലിന്‍റേത് നിലവാരമുള്ള പ്രവൃത്തികളാണെന്ന് പി കെ ബഷീര്‍, വിടി ബലറാമിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി. നിലവാരം ഉള്ളതുകൊണ്ട് എല്ലാവരും അവർക്ക് പിന്നാലെ പോയി വർക്ക് ലോഡ് കൂടിയതുകൊണ്ടാണ് ഇപ്പോൾ പ്രശ്‌നം ഊരാളുങ്കലിൻ്റെ കുത്തക ഒഴിവാക്കുമോ എന്ന് ബലറാം ചോദിച്ചു .

പത്തുവർഷംകൊണ്ട് അവർക്ക് ഒരുപാട് വർക്കുകൾ കിട്ടുന്നു പ്രവൃത്തികൾ ഊരാളുങ്കലിന്റെ കുത്തകയായി മാറുന്നു എന്ന നിരീക്ഷണമുണ്ട് വർക്കുകൾ നിജപ്പെടുത്തുമോയെന്നും അദ്ദേഹം ചോദിച്ചു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെന്ന് പികെ ബഷീര്‍ മറുപടി നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369133/uralungal-labour-society-public-works-minister-pk-basheer-legislative-assembly-udf-government)