---
title: "കോൺഗ്രസും ബിജെപിയും തമ്മിൽ ‘പഠനത്തിലും ഡീൽ’....? കെപിസിസിയുടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപിയുടെ പഠനശിബിരം"
english_title: "The Congress leadership gave up an institution under the KPCC to hold a BJP study camp."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369119/the-congress-leadership-gave-up-an-institution-under-the-kpcc-to-hold-a-bjp-study-camp"
published_at: "2026-06-29T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41e932d5f5d_bjp_.jpg"
keywords: ["BJP's study camp", "Congress", "Rajiv Gandhi Institute of Development Studies"]
---

# കോൺഗ്രസും ബിജെപിയും തമ്മിൽ ‘പഠനത്തിലും ഡീൽ’....? കെപിസിസിയുടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപിയുടെ പഠനശിബിരം

> **Lead Summary:** **തിരുവനന്തപുരം : **കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിൽ ബിജെപിയുടെ പഠനശിബിരം സംഘടിപ്പിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തുന്നു.

## Article Content

**തിരുവനന്തപുരം : **കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിൽ ബിജെപിയുടെ പഠനശിബിരം സംഘടിപ്പിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തുന്നു.

ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനംവിട്ടുനൽകി കോൺഗ്രസ്‌ നേതൃത്വം. കോൺഗ്രസിന്റെ പരിപാടികൾ മാത്രം നടത്താറുള്ള  രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസാണ്‌ ബിജെപി കാട്ടാക്കട മണ്ഡലത്തിന്റെ ദീനദയാൽ ഉപാധ്യായ പഠനശിബിരം നടത്താനായി വിട്ടുനൽകിയത്‌.

ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ആർ ശ്രീലേഖയായിരുന്നു ഉദ്‌ഘാടക. രണ്ടുദിവസമാണ്‌ സ്ഥാപനം വിട്ടുനൽകിയത്‌. 27, 28 തീയതികളിലായിരുന്നു പഠനശിബിരം. കെപിസിസി പ്രസിഡന്റാണ്‌ സ്ഥാപനത്തിന്റെ ചെയർമാൻ. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ്‌ നെയ്യാർഡാമിൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ചത്‌.

കോൺഗ്രസിന്റെ പഠനക്യാമ്പുകൾ, നേതൃയോഗങ്ങൾ തുടങ്ങിയവ മാത്രമാണ്‌ ഇവിടെ നടത്താറുള്ളത്‌. മറ്റ്‌ പാർടികൾക്ക്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ വാടകയ്‌ക്കോ, അല്ലാതെയോ നൽകാറില്ല. എന്നാൽ ഇതെല്ലാം മറികടന്നാണ് ബിജെപി പരിപാടിക്കായി ഹാൾ നൽകിയത്. കോൺഗ്രസും ബിജെപിയും തമ്മിൽ ‘പഠനത്തിലും ഡീൽ’ ഉണ്ടെന്ന്‌ ആക്ഷേപം ഉയർന്നുകഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369119/the-congress-leadership-gave-up-an-institution-under-the-kpcc-to-hold-a-bjp-study-camp)