---
title: "കോഴിക്കോട് വടകരയിൽ വാഹനാപകടം; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു"
english_title: "Road accident in Vadakara, Kozhikode, pedestrian dies after being hit by tanker lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369110/road-accident-in-vadakara-kozhikode-pedestrian-dies-after-being-hit-by-tanker-lorry"
published_at: "2026-06-29T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40d3fdd8e4d_ACCIDENT.jpg"
keywords: ["Latest News", "Kozhikode", "Vatakara Tanker Lorry Accident"]
---

# കോഴിക്കോട് വടകരയിൽ വാഹനാപകടം; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് വടകരയിൽ വാഹനാപകടം. വടകര പുതിയ ബസ് സ്റ്റാൻഡ് നാഷണൽ ഹൈവേയിൽ കാൽനടയാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടാങ്കർ ലോറിയിടിച്ചത് . ഞാറാഴ്ച രാത്രിയോടെയായിരുന്നു അപകടം.

## Article Content

**കോഴിക്കോട് : **കോഴിക്കോട് വടകരയിൽ വാഹനാപകടം. വടകര പുതിയ ബസ് സ്റ്റാൻഡ് നാഷണൽ ഹൈവേയിൽ കാൽനടയാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടാങ്കർ ലോറിയിടിച്ചത് . ഞാറാഴ്ച രാത്രിയോടെയായിരുന്നു അപകടം.

അപകടം നടന്നയുടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369110/road-accident-in-vadakara-kozhikode-pedestrian-dies-after-being-hit-by-tanker-lorry)