---
title: "മൈക്കിലൂടെ പറഞ്ഞത് പോലെ അവധിയില്ല ....: ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍"
english_title: "Pambayar River is getting ready for boat racing due to Champakulam today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369109/pambayar-river-is-getting-ready-for-boat-racing-due-to-champakulam-today"
published_at: "2026-06-29T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41e41fcb141_vallam.jpg"
keywords: ["Pambayar River", "Champakulam", "Boat Racing", "Vallamkali", "ChampakulamMoolamVallamkali"]
---

# മൈക്കിലൂടെ പറഞ്ഞത് പോലെ അവധിയില്ല ....: ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍

> **Lead Summary:** **ആലപ്പുഴ: **ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍. രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി. ഇതോടെ കേരളത്തിലെ ജലോത്സവ സീസണുകള്‍ക്ക് തുടക്കമാകും. ഡിസംബര്‍ വരെ കേരളത്തിലാകമാനം വള്ളംകളികള്‍ നടക്കും.

## Article Content

**ആലപ്പുഴ: **ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍. രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി. ഇതോടെ കേരളത്തിലെ ജലോത്സവ സീസണുകള്‍ക്ക് തുടക്കമാകും. ഡിസംബര്‍ വരെ കേരളത്തിലാകമാനം വള്ളംകളികള്‍ നടക്കും.

അതേസമയം, വള്ളംകളിയോടനുബന്ധിച്ച് പ്രാദേശിക അവധി അനുവദിക്കാത്തതിലെ പ്രതിഷേധവും ശക്തമാണ്. നിയമസഭയില്‍ അവധി സംബന്ധിച്ച റെജി ചെറിയാന്റെ ചോദ്യത്തിനോടുള്ള മുഖ്യമന്ത്രിയുടെ മറുപടി വിവാദമായിരുന്നു. മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു യുഡിഎഫ് എംഎല്‍എ റെജി ചെറിയാന്റെ സബ്മിഷന്‍. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്.

ഇതിന് ശേഷം സീറ്റില്‍ ഇരുന്നതിന് പിന്നാലെ 'ഒരു കാരണവശാലും കൊടുക്കില്ല' എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇത് മൈക്കിലൂടെ പുറത്തുവന്നു. വിഷയം സിപിഐഎം ഏറ്റെടുത്തു. വി ഡി സതീശനെ പരിഹസിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി. 'ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത' എന്നായിരുന്നു കെ യു ജനീഷ് കുമാർ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369109/pambayar-river-is-getting-ready-for-boat-racing-due-to-champakulam-today)