---
title: "വിവാഹ സൽക്കാര വേദിയിൽ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; മൂന്ന് പേർക്ക് വെട്ടേറ്റു, ബ്രാഞ്ച് സെക്രട്ടറിക്കും പരിക്ക്"
english_title: "CPM workers clash at wedding reception venue; three injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369096/cpm-workers-clash-at-wedding-reception-venue-three-injured"
published_at: "2026-06-29T06:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35fa8bc6412_stabbed.jpg"
keywords: ["Latest News", "Stabbed", "Clash", "CPM", "Thiruvananthapuram"]
---

# വിവാഹ സൽക്കാര വേദിയിൽ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; മൂന്ന് പേർക്ക് വെട്ടേറ്റു, ബ്രാഞ്ച് സെക്രട്ടറിക്കും പരിക്ക്

> **Lead Summary:** കാട്ടാക്കട (തിരുവനന്തപുരം) : വിവാഹ സൽക്കാരത്തിനെത്തിയ സിപിഎം പ്രവർത്തകരുൾപ്പെടെ ഏറ്റുമുട്ടിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 3 പേർക്കു വെട്ടേറ്റു. മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലായി. ആക്രമണത്തിനു പിന്നിൽ പുസ്തകമേള നടന്നപ്പോഴുണ്ടായ സംഘർഷമാണെന്നു പൊലീസ് പറ‍ഞ്ഞു.

## Article Content

കാട്ടാക്കട (തിരുവനന്തപുരം) : വിവാഹ സൽക്കാരത്തിനെത്തിയ സിപിഎം പ്രവർത്തകരുൾപ്പെടെ ഏറ്റുമുട്ടിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 3 പേർക്കു വെട്ടേറ്റു. മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലായി. ആക്രമണത്തിനു പിന്നിൽ പുസ്തകമേള നടന്നപ്പോഴുണ്ടായ സംഘർഷമാണെന്നു പൊലീസ് പറ‍ഞ്ഞു.

സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണു പരിക്കേറ്റത്. ആക്രമണത്തിനു പിന്നിൽ 8 അംഗ സംഘമാണെന്ന പരുക്കേറ്റവരുടെ മൊഴിയിലാണ് സിപിഎം നാവെട്ടിക്കോണം ബ്രാഞ്ച് സെക്രട്ടറി നാവെട്ടിക്കോണം തടത്തരികത്ത് വീട്ടിൽ മനു (35), സഹോദരൻ ഷിനു (ലല്ലു-30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കാട്ടാൽ പുസ്തകമേളയിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമമെന്നു പൊലീസ് പറഞ്ഞു. പുസ്‌തകമേളയിൽ വൊളന്റിയർ ആയിരുന്നു പരിക്കേറ്റവർ. പ്രതികളിൽ ചിലരും സംഘവും മേളനഗരിയിലെത്തി സംഘർഷം സൃഷ്‌ടിച്ചിരുന്നു. ഇതു വിലക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പരുക്കേറ്റവർ നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

കാട്ടാക്കട (തിരുവനന്തപുരം) ∙ വിവാഹ സൽക്കാരത്തിനെത്തിയ സിപിഎം പ്രവർത്തകരുൾപ്പെടെ ഏറ്റുമുട്ടിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 3 പേർക്കു വെട്ടേറ്റു. മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലായി. ആക്രമണത്തിനു പിന്നിൽ പുസ്തകമേള നടന്നപ്പോഴുണ്ടായ സംഘർഷമാണെന്നു പൊലീസ് പറ‍ഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369096/cpm-workers-clash-at-wedding-reception-venue-three-injured)