---
title: "തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം"
english_title: "Cyber ​​attack against Thantri kandararu Rajeevaru Thantri family files complaint with Home Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369084/cyber-attack-against-thantri-kandararu-rajeevaru-thantri-family-files-complaint-with-home-minister"
published_at: "2026-06-28T22:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981a2454fff1_kandarar_rajeevar.jpg"
keywords: ["Latest News", "Cyber ​​Attack", "Thantri kandararu Rajeevaru", "Complaint", "Home Minister"]
---

# തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം

> **Lead Summary:** ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം. അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചരണങ്ങളും നടത്തുന്നു എന്നാണ് പരാതി.

## Article Content

ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം. അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചരണങ്ങളും നടത്തുന്നു എന്നാണ് പരാതി.

മധുമണിമല എന്ന വ്യക്തിക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

തന്ത്രി കണ്ഠര് രാജീവരുടെ പത്‌നി ബിന്ദു രാജീവാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്. രമേശ്‌ ചെന്നിത്തലയ്ക്ക് നേരിട്ട് നൽകിയ പരാതിയിൽ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ അടങ്ങിയ പെൻഡ്രൈവ് അടക്കം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369084/cyber-attack-against-thantri-kandararu-rajeevaru-thantri-family-files-complaint-with-home-minister)