---
title: "കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു"
english_title: "Students drowned while swimming in a rock pool with their friends"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369080/students-drowned-while-swimming-in-a-rock-pool-with-their-friends"
published_at: "2026-06-28T21:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a414460c2d74_drowned.jpg"
keywords: ["Latest News", "Student Death", "Drowned", "Kottayam"]
---

# കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

> **Lead Summary:** കോട്ടയം: എരുമേലിയിൽ രണ്ട് വിദ്യാർത്ഥികൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ, ആഷ്ലിൻ എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ് വിദ്യാർത്ഥികൾ. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

## Article Content

കോട്ടയം: എരുമേലിയിൽ രണ്ട് വിദ്യാർത്ഥികൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ, ആഷ്ലിൻ എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ് വിദ്യാർത്ഥികൾ. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369080/students-drowned-while-swimming-in-a-rock-pool-with-their-friends)