---
title: "വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "Housewife dies after being treated for injuries sustained in a car accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369077/housewife-dies-after-being-treated-for-injuries-sustained-in-a-car-accident"
published_at: "2026-06-28T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a413c1f34efe_accident.jpg"
keywords: ["Latest News", "Accident", "Women Death", "Alappuzha"]
---

# വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** ആലപ്പുഴ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് തോപ്പുവെളിയിൽ ഷാജിയുടെ ഭാര്യ ബീനാ ബീവി ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മകൻ സിദ്ധീഖിനൊപ്പം ഇരുചക്രവാഹനത്തിൽ ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ പാർത്ഥൻ കവല - ആശ്രമം റോഡിൽ കൃഷ്‌ണപിള്ള ജങ്ഷനു സമീപമായിരുന്നു അപകടം.

## Article Content

ആലപ്പുഴ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് തോപ്പുവെളിയിൽ ഷാജിയുടെ ഭാര്യ ബീനാ ബീവി ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മകൻ സിദ്ധീഖിനൊപ്പം ഇരുചക്രവാഹനത്തിൽ ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ പാർത്ഥൻ കവല - ആശ്രമം റോഡിൽ കൃഷ്‌ണപിള്ള ജങ്ഷനു സമീപമായിരുന്നു അപകടം.

പുതിയതായി ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വാദ്യമേളത്തിനിടെ എതിരെവന്ന ബൈക്ക് യാത്രികന് ശ്രദ്ധതെറ്റി ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369077/housewife-dies-after-being-treated-for-injuries-sustained-in-a-car-accident)