---
title: "നാടൻ രുചിയിൽ ഒരു വെറൈറ്റി സ്നാക്ക്; ചിക്കൻ ഇലയട ഇനി വീട്ടിലും എളുപ്പത്തിൽ ഉണ്ടാക്കാം!"
english_title: "How to prepare chicken leaf stew"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369063/how-to-prepare-chicken-leaf-stew"
published_at: "2026-06-28T17:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a410becb51ac_hgvfd.jpg"
keywords: ["Latest News", "Cookery Recepie", "Chicken Elayada"]
---

# നാടൻ രുചിയിൽ ഒരു വെറൈറ്റി സ്നാക്ക്; ചിക്കൻ ഇലയട ഇനി വീട്ടിലും എളുപ്പത്തിൽ ഉണ്ടാക്കാം!

> **Lead Summary:** സ്വാദിഷ്ടമായ ചിക്കൻ ഇലയടതയ്യാറാക്കുന്ന വിധം താഴെ നൽകുന്നു

## Article Content

സ്വാദിഷ്ടമായ ചിക്കൻ ഇലയടതയ്യാറാക്കുന്ന വിധം താഴെ നൽകുന്നു

***ആവശ്യമായ സാധനങ്ങൾ*****

മാവ് തയ്യാറാക്കാൻ:**

**അരിപ്പൊടി - 1 കപ്പ്**

**തിളച്ച വെള്ളം - ആവശ്യത്തിന്**

**ഉപ്പ് - പാകത്തിന്**

**നെയ്യ് - 1 ടീസ്പൂൺ**

**ഫില്ലിംഗിനായി (ഉള്ളിലെ കൂട്ട്):**

**ചിക്കൻ (എല്ലില്ലാത്തത്) - 250 ഗ്രാം**

**സവാള - 2 എണ്ണം (പൊടിയായി അരിഞ്ഞത്)**

**ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ**

**പച്ചമുളക് - 2-3 എണ്ണം (അരിഞ്ഞത്)**

**മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ**

**മുളകുപൊടി - 1 ടീസ്പൂൺ**

**ഗരംമസാല - 1 ടീസ്പൂൺ**

**കുരുമുളകുപൊടി - 1/2 ടീസ്പൂൺ**

**തേങ്ങ ചിരകിയത് - 1/2 കപ്പ്**

**കറിവേപ്പില - ആവശ്യത്തിന്**

**മല്ലിയില - ആവശ്യത്തിന്**

**വെളിച്ചെണ്ണ - വഴറ്റാൻ ആവശ്യമായത്

*തയ്യാറാക്കുന്ന വിധം***

ചിക്കൻ ഇലയട തയ്യാറാക്കുന്നതിനായി ആദ്യം മാവ് തയ്യാറാക്കണം. അതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് ഉപ്പും അല്പം നെയ്യും ചേർത്ത അരിപ്പൊടിയിലേക്ക് തിളച്ച വെള്ളം കുറേശ്ശെ ഒഴിച്ച് നന്നായി കുഴച്ച് വെക്കുക. മാവ് ഇടിയപ്പത്തിന്റെ പരുവത്തിൽ ആയിരിക്കണം.***
***

ഇനി ഇതിനുള്ളിലെ ഫില്ലിംഗ് തയ്യാറാക്കാൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. സവാള നിറം മാറി വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

ഇതിലേക്ക് നേരത്തെ വേവിച്ച് പൊടിച്ചു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കണം. അവസാനമായി തേങ്ങ ചിരകിയതും കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്ത് നന്നായി ഇളക്കി വാങ്ങി വെക്കുക.

ഇലയട ഉണ്ടാക്കാൻ വാഴയില ചെറിയ ചതുരങ്ങളായി മുറിച്ച് വൃത്തിയാക്കി അതിൽ അല്പം വെളിച്ചെണ്ണ തടവുക. മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് ഇലയിൽ വെച്ച് കൈകൊണ്ട് നേർമയായി പരത്തിയ ശേഷം അതിൽ ഒരു വശത്തായി തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ മസാല വെച്ച് ഇല മടക്കി അരികുകൾ നന്നായി ഒട്ടിച്ചു കൊടുക്കുക.

ഇഡ്ഡലി തട്ടിലോ സ്റ്റീമറിലോ വെച്ച് പതിനഞ്ചു മുതൽ ഇരുപതു മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുത്താൽ രുചികരമായ ചിക്കൻ ഇലയട തയ്യാറായി.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369063/how-to-prepare-chicken-leaf-stew)