---
title: "വിശ്വാസം തകർത്ത് സുഹൃത്തിന്റെ ക്രൂരത....! സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ "
english_title: "Youth arrested for kidnapping and raping friend's wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369058/youth-arrested-for-kidnapping-and-raping-friends-wife-"
published_at: "2026-06-28T16:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4106eb582de_women.jpg"
keywords: ["Vellarada sexual assault case", "kidnapping", "Crime against women Vellarada"]
---

# വിശ്വാസം തകർത്ത് സുഹൃത്തിന്റെ ക്രൂരത....! സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ 

> **Lead Summary:** **വെള്ളറട: **സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും തുടർന്ന് തട്ടിക്കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപ് ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്.

## Article Content

**വെള്ളറട: **സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും തുടർന്ന് തട്ടിക്കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപ് ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്.

24കാരിയായ സുഹൃത്തിന്റെ ഭാര്യയെയാണ് വീട്ടിൽ കയറി പീഡിപ്പിക്കുകയും കടത്തി കൊണ്ട് പോയി കന്യാകുമാരിയിൽ എത്തിച്ചശേഷം വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. തുടർന്ന്, യുവതി നൽകിയ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സർക്കിൾ ഇൻസ്‌പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. ഗ്രേഡ് എസ്. ഐ. അനിൽ, സിവിൽ പൊലീസുകാരനായ ദീപു എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് പരാതികാരിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രദീപിനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369058/youth-arrested-for-kidnapping-and-raping-friends-wife-)