---
title: "സിപിഎമ്മിനെ സഹായിച്ചാൽ കോൺഗ്രസ് 'വളഞ്ഞ പടവലങ്ങ' പോലെയാകും; അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്"
english_title: "Mayor V.V. Rajesh mocks no-confidence motion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369055/mayor-vv-rajesh-mocks-no-confidence-motion"
published_at: "2026-06-28T16:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41034d8083d_rajesh.jpg"
keywords: ["Latest News", "Thiruvanandapuram", "Mayor V.V. Rajesh", "Cpim Congress"]
---

# സിപിഎമ്മിനെ സഹായിച്ചാൽ കോൺഗ്രസ് 'വളഞ്ഞ പടവലങ്ങ' പോലെയാകും; അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

> **Lead Summary:** **തിരുവനന്തപുരം: [ **അവിശ്വാസ പ്രമേയം പാസാകാൻ പോകുന്നില്ലെന്നും, കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവരുടെ സ്ഥിതി 'വളഞ്ഞ പടവലങ്ങ' പോലെയാകുമെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ സഹായിക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ ജനങ്ങളുടെ മുന്നിൽ ഉത്തരം പറയേണ്ടി വരുമെന്ന് മേയർ മുന്നറിയിപ്പ് നൽകി.

## Article Content

**തിരുവനന്തപുരം: [ **അവിശ്വാസ പ്രമേയം പാസാകാൻ പോകുന്നില്ലെന്നും, കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവരുടെ സ്ഥിതി 'വളഞ്ഞ പടവലങ്ങ' പോലെയാകുമെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ സഹായിക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ ജനങ്ങളുടെ മുന്നിൽ ഉത്തരം പറയേണ്ടി വരുമെന്ന് മേയർ മുന്നറിയിപ്പ് നൽകി.

തങ്ങളുടെ ഭാഗത്ത് വരുന്ന തെറ്റുകൾ തിരുത്താൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമം എൽഡിഎഫിനുണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാൽ യുഡിഎഫ് എന്തിനാണ് സങ്കടപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഇൻഡ്യ മുന്നണിയുടെ അതേ മാതൃകയിലുള്ള സഖ്യമാണ് ഇവിടെ കോൺഗ്രസും സിപിഎമ്മും തമ്മിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ധാരണകളെ പരിഹസിച്ച മേയർ, ശബരിനാഥും ദീപക് അവിലോസും തമ്മിലുള്ള ഡീൽ നടക്കാതെ വന്നതോടെ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും പറഞ്ഞു. കോൺഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം ശ്രമിച്ചാൽ ജനങ്ങൾ അതിന് കൃത്യമായ മറുപടി നൽകുമെന്നും മേയർ വി.വി. രാജേഷ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369055/mayor-vv-rajesh-mocks-no-confidence-motion)