---
title: "ജാർഖണ്ഡിൽ മദ്യലഹരിയിൽ ക്രൂരത; സഹോദരന്റെ ഭാര്യയെയും മകളെയും മഴുകൊണ്ട് വെട്ടിക്കൊന്ന പ്രതി അറസ്റ്റിൽ"
english_title: "Jharkhand Murder, Mother and daughter killed, Accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369053/jharkhand-murder-mother-and-daughter-killed-accused-arrested"
published_at: "2026-06-28T16:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4102f28f1c3_Jharkhand_Murder,_Mother_and_daughter_killed,_Accused_arrested.jpg"
keywords: ["Latest News", "Jharkhand Murder", "Murder Case", "Accused Arrested"]
---

# ജാർഖണ്ഡിൽ മദ്യലഹരിയിൽ ക്രൂരത; സഹോദരന്റെ ഭാര്യയെയും മകളെയും മഴുകൊണ്ട് വെട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

> **Lead Summary:** റാഞ്ചി : ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മദ്യലഹരിയിൽ സഹോദരന്റെ ഭാര്യയെയും പത്ത് വയസ്സുള്ള മകളെയും വെട്ടിക്കൊന്ന കേസിൽ ഒരാൾ അറസ്റ്റിലായി. മാഞ്ജ്ഹരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിർലോ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ രാമയ് ബിറുവ എന്ന ലുഗുനെ സ്വന്തം വീടിന് സമീപത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

റാഞ്ചി : ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മദ്യലഹരിയിൽ സഹോദരന്റെ ഭാര്യയെയും പത്ത് വയസ്സുള്ള മകളെയും വെട്ടിക്കൊന്ന കേസിൽ ഒരാൾ അറസ്റ്റിലായി. മാഞ്ജ്ഹരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിർലോ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ രാമയ് ബിറുവ എന്ന ലുഗുനെ സ്വന്തം വീടിന് സമീപത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ഉപയോഗിച്ച മാരകായുധവും കണ്ടെടുത്തതായി പോലീസ് ഓഫീസർ ഇൻ ചാർജ് ദിലീപ് മാഞ്ചി അറിയിച്ചു. പ്രതിയുടെ ഇളയ സഹോദരൻ ദഖൽ സിംഗ് ബിറുവയുടെ ഭാര്യ നാനിക (33), മകൾ ഷർമിള (10) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മദ്യപിച്ച നിലയിൽ വീട്ടിലെത്തിയ ബിരുവ നാനികയുമായി വഴക്കുണ്ടാക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇരുവരും തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം. വഴക്കിനിടെ ബിറുവ മഴു ഉപയോ​ഗിച്ച് നാനികയുടെ തലയിൽ അടിച്ചു. ​ഗുരുതരമായി പരിക്കേറ്റ നാനിക സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ ഇവരുടെ പത്തുവയസുകാരിയായ മകൾ ഷർമിളയെയും ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരുവരുടെയും നിലവിളി കേട്ട് അടുത്തുള്ള വയലിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്തിയ സഹോദരനെയും ബിറുവ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിനു ശേഷം അടുത്തുള്ള കാട്ടിലേക്ക് ഓടിപ്പോയ പ്രതിയെ ഞായർ രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മദ്യപിച്ച നിലയിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായി പതിവാണെന്ന് ദഖൽ പൊലീസിനോട് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369053/jharkhand-murder-mother-and-daughter-killed-accused-arrested)