---
title: "കാൺപൂരിൽ പൈലറ്റ് പരിശീലനത്തിനിടെ അപകടം; റൺവേയിൽ കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലർ ശരീരത്തിൽ തട്ടി വനിതാ പൈലറ്റിന് പരിക്ക്"
english_title: "Aircraft Accident, Trainee pilot injured, Kanpur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369051/aircraft-accident-trainee-pilot-injured-kanpur"
published_at: "2026-06-28T16:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4100271738a_Aircraft_Accident,_Trainee_pilot_injured,_Kanpur.jpg"
keywords: ["Latest News", "Aircraft Accident", "Trainee Pilot Injured", "Kanpur"]
---

# കാൺപൂരിൽ പൈലറ്റ് പരിശീലനത്തിനിടെ അപകടം; റൺവേയിൽ കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലർ ശരീരത്തിൽ തട്ടി വനിതാ പൈലറ്റിന് പരിക്ക്

> **Lead Summary:** കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ ഫ്ലൈയിംഗ് ട്രെയിനിങ് ഓർഗനൈസേഷനിൽ നടന്ന പരിശീലനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ വനിതാ ട്രെയിനി പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. കാൺപൂർ ചകേരി വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രി 11:15-ഓടെയാണ് അപകടമുണ്ടായത്. ഗാർഗ് ഏവിയേഷന്റെ 'ടെക്നാം P2006T' വിമാനത്തിൽ രാത്രികാല പരിശീലന പറക്കൽ നടത്തുന്നതിനിടെയായിരുന്നു ഈ ദരുതസംഭവം.

## Article Content

കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ ഫ്ലൈയിംഗ് ട്രെയിനിങ് ഓർഗനൈസേഷനിൽ നടന്ന പരിശീലനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ വനിതാ ട്രെയിനി പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. കാൺപൂർ ചകേരി വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രി 11:15-ഓടെയാണ് അപകടമുണ്ടായത്. ഗാർഗ് ഏവിയേഷന്റെ 'ടെക്നാം P2006T' വിമാനത്തിൽ രാത്രികാല പരിശീലന പറക്കൽ നടത്തുന്നതിനിടെയായിരുന്നു ഈ ദരുതസംഭവം.

പരിശീലന പറക്കലിന് ശേഷം വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം. എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കെ തന്നെ ട്രെയിനി പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങി. ഇതിനിടെ കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലർ പൈലറ്റിന്റെ പുറകിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ ഇവരെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽപ്പെട്ട വിമാനം പറത്തുന്നതിന് ഡിജിസിഎ വിലക്കേർപ്പെടുത്തി. കൂടാതെ, പരിശീലന പറക്കലിൽ ഉണ്ടായിരുന്ന ഇൻസ്ട്രക്ടറെ അന്വേഷണം പൂർത്തിയാകുന്നത് വരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി. എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത് എങ്ങനെയാണെന്നതടക്കമുള്ള കാര്യങ്ങൾ ഡിജിസിഎ അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369051/aircraft-accident-trainee-pilot-injured-kanpur)