---
title: "നെടുമ്പാശ്ശേരിയിൽ ബൈക്ക് അപകടം; പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Two youths die in a road accident in Nedumbassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369050/Two-youths-die-in-a-road-accident-in-Nedumbassery"
published_at: "2026-06-28T16:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40d3fdd8e4d_ACCIDENT.jpg"
keywords: ["Latest News", "Nedumbasseri", "Accident", "Death"]
---

# നെടുമ്പാശ്ശേരിയിൽ ബൈക്ക് അപകടം; പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** **എറണാകുളം: [**നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെട്ടിപ്പുറം ശ്രീശൈലം വീട്ടിൽ കുമാറിന്റെ മകൻ കബിൽ , മാക്കൻ കുന്നുകര സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

## Article Content

**എറണാകുളം: [**നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെട്ടിപ്പുറം ശ്രീശൈലം വീട്ടിൽ കുമാറിന്റെ മകൻ കബിൽ , മാക്കൻ കുന്നുകര സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും തുടർന്ന് ലോറിയിൽ തട്ടി മറിയുകയുമായിരുന്നു. അപകടം നടന്ന പ്രദേശം അപകടസാധ്യതയേറിയ സ്ഥലമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അധികൃതർ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369050/Two-youths-die-in-a-road-accident-in-Nedumbassery)