---
title: " ആശങ്കയൊഴിയുന്നില്ല; ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി"
english_title: "Japan, Earthquake, Richter Scale 6.1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369044/japan-earthquake-richter-scale-61"
published_at: "2026-06-28T16:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40f9593b6d2_Japan,_Earthquake,_Richter_Scale_6.jpg"
keywords: ["Latest News", "Japan Earthquake", "Earthquake", "Natural Disaster"]
---

#  ആശങ്കയൊഴിയുന്നില്ല; ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

> **Lead Summary:** ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവാട്ടെ പ്രവിശ്യയുടെ തീരപ്രദേശങ്ങളിലും അയൽ പ്രവിശ്യകളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

## Article Content

ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവാട്ടെ പ്രവിശ്യയുടെ തീരപ്രദേശങ്ങളിലും അയൽ പ്രവിശ്യകളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ 7.25-ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂഗർഭത്തിൽ ഏകദേശം 40 കിലോമീറ്റർ താഴ്ചയിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇവാട്ടെയ്ക്ക് പുറമെ അമോറി അടക്കമുള്ള സമീപ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

അമോറി സമീപ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. വ്യാഴാഴ്ച ഇതേ പ്രദേശത്ത് 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ ഭൂകമ്പം ഉണ്ടായത്.

കൂടുതൽ തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഭീഷണിക്കൊപ്പം ഭൂകമ്പസാധ്യതയും നിലനിൽക്കുന്നതിനാൽ അധികൃതർ കടുത്ത ആശങ്കയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369044/japan-earthquake-richter-scale-61)