---
title: "  ഇത്  അച്ഛനോ അതോ മൃഗമോ? അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് വിറക് കഷ്ണങ്ങൾ കൊണ്ട് അച്ഛന്റെ ക്രൂരമർദ്ദനം"
english_title: "Fifth grade student brutally beaten by father palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369043/fifth-grade-student-brutally-beaten-by-father-palakkad"
published_at: "2026-06-28T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5649e888c_police.1697912334.jpg"
keywords: ["Palakkad father beats daughter", "Kerala child abuse news", "father's brutal beating"]
---

#   ഇത്  അച്ഛനോ അതോ മൃഗമോ? അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് വിറക് കഷ്ണങ്ങൾ കൊണ്ട് അച്ഛന്റെ ക്രൂരമർദ്ദനം

> **Lead Summary:** **പാലക്കാട്: **പാലക്കാട് മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി വിറക് കഷ്ണങ്ങൾ കൊണ്ട് മർദ്ദിച്ചത്.

## Article Content

**പാലക്കാട്: **പാലക്കാട് മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി വിറക് കഷ്ണങ്ങൾ കൊണ്ട് മർദ്ദിച്ചത്.

വണ്ടിത്താവളം കെയോടാണ് സംഭവം. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായും മീനാക്ഷിപുരം പൊലീസ് വ്യക്തമാക്കി. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

എന്നാൽ, പരാതി നൽകാൻ നിലവിൽ അമ്മയും കുട്ടിയും തയാറായില്ല. വിഷയം ചൈൽഡ് ലൈന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടിയുമായി നീങ്ങാനാണ് മീനാക്ഷിപുരം പൊലീസിന്റെ നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369043/fifth-grade-student-brutally-beaten-by-father-palakkad)