---
title: "ഇരുവഞ്ഞിപ്പുഴയിൽ തിരച്ചിൽ അതീവദുഷ്കരം! രക്ഷാപ്രവർത്തകരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിനായുള്ള തെരച്ചിൽ തുടരുന്നു"
english_title: "Search underway for tourist guide swept away in Iruvanjipuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369039/Search-underway-for-tourist-guide-swept-away-in-Iruvanjipuzha"
published_at: "2026-06-28T15:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40f3ce0e49e_200.jpg"
keywords: ["Latest News", "Kozhikode", "Search For Tourist Guide", "Iruvanjipuzha"]
---

# ഇരുവഞ്ഞിപ്പുഴയിൽ തിരച്ചിൽ അതീവദുഷ്കരം! രക്ഷാപ്രവർത്തകരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിനായുള്ള തെരച്ചിൽ തുടരുന്നു

> **Lead Summary:** **കോഴിക്കോട്: [ **പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിനായുള്ള തിരച്ചിൽ ദുഷ്കരമായി തുടരുന്നു. ശക്തമായ മലവെള്ളപ്പാച്ചിൽ കാരണം രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. തിരച്ചിലിനിടെ മുക്കം അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിങ് സംഘം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

## Article Content

**കോഴിക്കോട്: [ **പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിനായുള്ള തിരച്ചിൽ ദുഷ്കരമായി തുടരുന്നു. ശക്തമായ മലവെള്ളപ്പാച്ചിൽ കാരണം രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. തിരച്ചിലിനിടെ മുക്കം അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിങ് സംഘം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പതങ്കയം വെള്ളച്ചാട്ടത്തിന് താഴെയുള്ള കയത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിൽ സംഘത്തെ പ്രതിസന്ധിയിലാക്കി. വെള്ളം കുത്തിയൊലിച്ചുവരുന്നത് കണ്ട ഉടൻ തന്നെ ഡൈവർമാർ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുന്നു.

തുടർന്ന് വടം കെട്ടി അതീവ സാഹസികമായാണ് ഇവരെ മറുകരയിലെത്തിച്ചത്. വനമേഖലയിൽ തുടരുന്ന ശക്തമായ മഴ പുഴയിലെ ജലനിരപ്പ് ഉയർത്തുന്നത് തിരച്ചിലിന് തടസ്സമാകുന്നുണ്ട്.

മലപ്പുറം കീഴ്ശ്ശേരി സ്വദേശിയായ ഷിബിൽ (27) ആണ് ശനിയാഴ്ച വൈകുന്നേരത്തോടെ ഒഴുക്കിൽപ്പെട്ടത്. ബെംഗളൂരുവിൽ നിന്നെത്തിയ 11 അംഗ വിനോദസഞ്ചാരികൾക്കൊപ്പം എത്തിയതായിരുന്നു ഷിബിൽ.

ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിന് മുകളിലെ കാലമ്പാറ തൂക്കുപാലത്തിന് സമീപം വച്ചാണ് അപകടം നടന്നത്. പാറക്കെട്ടുകളിൽ നിൽക്കുമ്പോൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷിബിൽ ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരികളെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ഷിബിലിനെ കണ്ടെത്താനായില്ല.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369039/Search-underway-for-tourist-guide-swept-away-in-Iruvanjipuzha)