---
title: "ഒരേ സിറിഞ്ച് ഉപയോഗം വിനയായി....!  കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ യുവാവിന് എയ്ഡ്സ് സ്ഥിരീകരിച്ചു"
english_title: "The young man arrested in Kollam has AIDS."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369033/the-young-man-arrested-in-kollam-has-aids"
published_at: "2026-06-28T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40ee390302b_hiv.jpg"
keywords: ["Drug trafficking", "Youth", "Kollam", "AIDS", "HIV"]
---

# ഒരേ സിറിഞ്ച് ഉപയോഗം വിനയായി....!  കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ യുവാവിന് എയ്ഡ്സ് സ്ഥിരീകരിച്ചു

> **Lead Summary:** **കൊല്ലം: **ലഹരിമരുന്ന് കടത്ത് കേസിൽ കൊല്ലത്ത് അറസ്റ്റിലായ യുവാവിന് എയിഡ്സ്. ജയിലിൽ നടത്തിയ രക്തപരിശോധനയിലാണ് പ്രതിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചത്.

## Article Content

**കൊല്ലം: **ലഹരിമരുന്ന് കടത്ത് കേസിൽ കൊല്ലത്ത് അറസ്റ്റിലായ യുവാവിന് എയിഡ്സ്. ജയിലിൽ നടത്തിയ രക്തപരിശോധനയിലാണ് പ്രതിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചത്.

ഇതോടെ ഇയാളെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് ശരീരത്തിൽ കുത്തിവെച്ചതാണ് രോഗം ബാധിയ്ക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വർഷങ്ങളായി പ്രതി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പഴയ ചിത്രം വെച്ച് പ്രതിയെ അന്വഷിച്ചിറങ്ങിയ പോലീസിന് ആദ്യം ഇയാളെ തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല. അത്രമാത്രം ക്ഷീണിച്ചിരുന്നു. കടുത്ത ലഹരി ഉപയോഗവും രോഗബാധയുമാണ് രൂപമാറ്റത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

ഇതേ ലഹരി കേസിൽ ഉൾപ്പെട്ട മറ്റൊരു കോളജ് വിദ്യാർഥിയും റിമാന്റിലാണ്. ഇതോടൊപ്പം തന്നെ ഇയാൾ കുത്തിവെക്കാൻ ഉപയോഗിച്ച സിറിഞ്ചിൽ നിന്നും മറ്റാരെങ്കിലും ലഹരിവസ്തു കുത്തിവയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും . മറ്റാർക്കെങ്കിലും എയ്ഡ്സ് പകർന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369033/the-young-man-arrested-in-kollam-has-aids)