---
title: "ദൈവകോപമല്ല, കൊലപാതകം! അഞ്ച് മാസത്തിനിടെ 8 മരണം; നാട്ടുകാരെ ഞെട്ടിച്ച് കൊലപാതക പരമ്പര, പലചരക്ക് കടയുടമ അറസ്റ്റിൽ"
english_title: "The murder of 8 people has been solved."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369006/the-murder-of-8-people-has-been-solved"
published_at: "2026-06-28T13:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40dac21fcf1_13.jpg"
keywords: ["Latest News", "Raipur", "Murder Of Eight People", "Arrest"]
---

# ദൈവകോപമല്ല, കൊലപാതകം! അഞ്ച് മാസത്തിനിടെ 8 മരണം; നാട്ടുകാരെ ഞെട്ടിച്ച് കൊലപാതക പരമ്പര, പലചരക്ക് കടയുടമ അറസ്റ്റിൽ

> **Lead Summary:** **റായ്പൂർ: [ **ഛത്തീസ്ഗഡിലെ ബലോഡാ ബസാർ ജില്ലയിലുള്ള ഖർവെ ഗ്രാമത്തിൽ അഞ്ച് മാസത്തിനിടെ നടന്ന 8 മരണങ്ങൾ കൊലപാതക പരമ്പരയാണെന്ന് പോലീസ് കണ്ടെത്തി. ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ നടന്ന മരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പലചരക്ക് കട ഉടമ രാംസഹായ് ജയ്‌സ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**റായ്പൂർ: [ **ഛത്തീസ്ഗഡിലെ ബലോഡാ ബസാർ ജില്ലയിലുള്ള ഖർവെ ഗ്രാമത്തിൽ അഞ്ച് മാസത്തിനിടെ നടന്ന 8 മരണങ്ങൾ കൊലപാതക പരമ്പരയാണെന്ന് പോലീസ് കണ്ടെത്തി. ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ നടന്ന മരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പലചരക്ക് കട ഉടമ രാംസഹായ് ജയ്‌സ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ മദ്യത്തിൽ എലിവിഷം കലർത്തി നൽകിയാണ് ആളുകളെ കൊലപ്പെടുത്തിയത്. ഭൂമി തർക്കം, സാമ്പത്തിക ഇടപാടുകൾ, വ്യക്തിവൈരാഗ്യം തുടങ്ങിയ നിസ്സാര കാരണങ്ങളാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

മദ്യം കഴിച്ച ഉടൻതന്നെ ഇരകൾ മരണപ്പെടുകയായിരുന്നു. ചില കേസുകളിൽ ലക്ഷ്യം വെച്ച ആളുകൾക്ക് പകരം അബദ്ധത്തിൽ മറ്റുള്ളവരാണ് വിഷം കലർന്ന മദ്യം കഴിച്ച് മരിച്ചത്. തുടർച്ചയായി നടന്ന മരണങ്ങൾ ദൈവകോപമാണെന്ന് കരുതി ഗ്രാമീണർ ഭീതിയിലായിരുന്നു.

ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണങ്ങളായാണ് ഇവയെ ബന്ധുക്കളും ഡോക്ടർമാരും ആദ്യം കരുതിയിരുന്നത്. മെയ് 14-ന് മഹേത്രു സാഹുവിന്റെ മരണശേഷം നടന്ന അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. രാംസഹായ് നൽകിയ മദ്യം കഴിച്ച് ഛർദ്ദിച്ച് അവശനിലയിലായ കാർത്തിക് കുംഹാർ എന്ന യുവാവിന്റെ അനുഭവം പുറത്തുവന്നതോടെ സംശയം ബലപ്പെട്ടു.

ഇതോടെ മരിച്ചവരെല്ലാം രാംസഹായോടൊപ്പം മദ്യപിച്ചിരുന്നവരാണെന്ന വിവരം ഗ്രാമീണർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു.

സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369006/the-murder-of-8-people-has-been-solved)