---
title: "അത് ഡ്രോൺ അല്ല മക്കളേ...; വിയ്യൂർ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോൺ അല്ലെന്ന് കണ്ടെത്തി"
english_title: "Viyyur Jail, Drone, Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369003/viyyur-jail-drone-nedumbassery-flight-thrissur"
published_at: "2026-06-28T13:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40d80540295_Viyyur_Jail,_Drone,_Thrissur.jpg"
keywords: ["Latest News", "Viyyur Jail", "Drone", "Thrissur"]
---

# അത് ഡ്രോൺ അല്ല മക്കളേ...; വിയ്യൂർ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോൺ അല്ലെന്ന് കണ്ടെത്തി

> **Lead Summary:** തൃശൂർ: വിയ്യൂർ ജയിലിന് മുകളിൽ കഴിഞ്ഞദിവസം പുലർച്ചെ കണ്ടത് ഡ്രോൺ അല്ലെന്ന് കണ്ടെത്തൽ. ഇത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നുപറന്ന വിമാനമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തലേദിവസം രാത്രിയിലും വിമാനം സമാനമായ പാതയിലൂടെ പോയിരുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

## Article Content

തൃശൂർ: വിയ്യൂർ ജയിലിന് മുകളിൽ കഴിഞ്ഞദിവസം പുലർച്ചെ കണ്ടത് ഡ്രോൺ അല്ലെന്ന് കണ്ടെത്തൽ. ഇത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നുപറന്ന വിമാനമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തലേദിവസം രാത്രിയിലും വിമാനം സമാനമായ പാതയിലൂടെ പോയിരുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് വി​യ്യൂ​ർ ജ​യി​ലി​ന് മു​ക​ളി​ൽ വ​ലി​യ ഡ്രോ​ൺ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്തു ക​ണ്ട​ത്. വീ​ണ്ടും പു​ല​ർ​ച്ചെ മൂ​ന്നി​ന് ശേ​ഷ​വും ഇ​ത് ക​ണ്ട​തോ​ടെ വി​യ്യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369003/viyyur-jail-drone-nedumbassery-flight-thrissur)